Blog Post

Karanavars > News > latest news > ഛത്തീസ്ഗഢില്‍ 16 കാരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊന്നു

ഛത്തീസ്ഗഢില്‍ 16 കാരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊന്നു

കോര്‍ബ: ഛത്തീസ്ഗഢില്‍ 16 വയസുകാരിയെ ബലാത്സംഗം ചെയ്ത ശേഷം കൊലപ്പെടുത്തിയ കേസില്‍ ആറു പേര്‍ അറസ്റ്റില്. ഛത്തീസ്ഗഢിലെ കോര്‍ബ ജില്ലയിലാണ് സംഭവം.

പെണ്‍കുട്ടിക്കൊപ്പം അച്ഛനെയും നാലു വയസുകാരി സഹോദരിയെയും കൊലപ്പെടുത്തി. കൊലപ്പെടുത്തി വനമേഖലയില്‍ ഉപേക്ഷിക്കുകയായിരുന്നു.

ഗാദുപ്രോദ ഗ്രാമത്തിന് സമീപം ജനുവരി 29 നാണ് സംഭവം. വാര്‍ത്ത പുറംലോകം അറിഞ്ഞത് ചൊവ്വാഴ്ചയാണ്. കേസില്‍ ആറു പ്രതികളെ അറസ്റ്റ് ചെയ്തതായി കോര്‍ബ പോലീസ് സൂപ്രണ്ട് അറിയിച്ചു.

പെണ്കുട്ടിയുടെ പിതാവ് പ്രധാന പ്രതിയായ സന്ത്‌റാം മജ്വറിന്റെ വീട്ടിലെ ജോലിക്കാരനാണ്. ജനുവരി 29 ന് പെണ്‍കുട്ടിക്കും അച്ഛനും സഹോദരിക്കുമൊപ്പം ഗ്രാമത്തിലേയ്ക്ക് മജ്വര്‍ യാത്ര ചെയ്യുന്നതിനിടെയാണ് സംഭവം നടന്നത്യാത്രക്കിടയില്‍ കോരായ് ഗ്രാമത്തില്‍ വച്ച്‌ മജ്വര്‍ മദ്യപിച്ചു. മറ്റു പ്രതികളും അവിടെ എത്തി.

മജ്വറും സുഹൃത്തുക്കളും മൂന്ന് പേരെയും ഗാദുപ്രോദയിലെ വനമേഖലയിലേക്ക് കൊണ്ടുപോയി. മജ്വറും മറ്റൊരാളും ചേര്‍ന്ന് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തു. തുടര്‍ന്ന് മൂന്ന് പേരെയും മര്‍ദ്ദിച്ച ശേഷം സംഘം ഇവരെ കാട്ടില്‍ ഉപേക്ഷിച്ചു.

മരിച്ചയാളുടെ മകന്‍ മൂന്നു പേരെയും കാണിനില്ലെന്ന് കാണിച്ച്‌ പരാതി നല്‍കി. തുടര്‍ന്നു നടന്ന അന്വേഷണത്തിലാണ് കൊലപാതകം പുറംലോകം അറിഞ്ഞത്.

Leave a comment

Your email address will not be published. Required fields are marked *