Blog Post

Karanavars > News > latest news > 18 സ്ത്രീകളെ കൊലപ്പെടുത്തിയ 45കാരന്‍ അറസ്റ്റില്‍

18 സ്ത്രീകളെ കൊലപ്പെടുത്തിയ 45കാരന്‍ അറസ്റ്റില്‍

18 സ്ത്രീകളെ കൊലപ്പെടുത്തിയ 45കാരന്‍ അറസ്റ്റിലായി. അറസ്റ്റിലായത് എം രാമുലു എന്നയാളാണ്. ടാസ്ക് ഫോഴ്സ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത് ഹൈദരാബാദില്‍ വെച്ചാണ്. അടുത്ത കാലത്ത് നടന്ന രണ്ട് സ്ത്രീകളുടെ കൊലപാതകവുമായി ബന്ധപ്പെട്ടാണ് അറസ്റ്റ് ഉണ്ടായത്. ബോറാബന്ദ സ്വദേശിയായ രാമുലു കല്ലുവെട്ട് തൊഴിലാളിയാണ്. രാമുലുവിനെതിരെ ആകെ 21 കേസുകളുണ്ട്.

ഇപ്പോഴത്തെ അറസ്റ്റ് കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ നടത്തിയ രണ്ട് കൊലപാതകങ്ങളുമായി ബന്ധപ്പെട്ടാണ്. ഏറ്റവും ഒടുവിലായി ഇയാള്‍ കൊലപ്പെടുത്തിയത് 50കാരിയായ വെങ്കടമ്മ, 35കാരിയായ ഒരു സ്ത്രീ എന്നിവരെയാണ്രാമുലു വിവാഹിതനായത് 21ആം വയസിലാണ്. എന്നാല്‍ ഭാര്യ ഇയാളെ വിട്ട് മറ്റൊരാളോടൊപ്പം പോയി.

പൊലീസ് പറയുന്നത്, ഇതോടെ സ്ത്രീ വിദ്വേഷിയായ ഇയാള്‍ പരമ്ബര കൊലപാതകങ്ങള്‍ തുടങ്ങിയെന്നാണ്. ഇയാള്‍ കുറ്റകൃത്യം തുടങ്ങിയത് 2003ലാണ്. ഇയാളുടെ രീതി സ്ത്രീകളോടൊത്ത് മദ്യപിച്ച ശേഷം അവരെ കൊലപ്പെടുത്തുക എന്നതാണ്.

Leave a comment

Your email address will not be published. Required fields are marked *