Blog Post

Karanavars > News > latest news > പോലീസുകാര്‍ ആഭരണ വ്യാപാരിയെ കൊള്ളയടിച്ചു

പോലീസുകാര്‍ ആഭരണ വ്യാപാരിയെ കൊള്ളയടിച്ചു

ഉത്തര്‍പ്രദേശില്‍ ആഭരണ വ്യാപാരിയെ കൊള്ളയടിച്ച 4 പൊലീസുകാര്‍ അറസ്റ്റിലായി. ബസ്തി പൊലീസ് സ്റ്റേഷനിലെ എസ് ഐ ധര്‍മ്മേന്ദ്ര യാദവിനെയും മൂന്ന് കോണ്‍സ്റ്റബിള്‍മാരേയുമാണ് അറസ്റ്റുചെയ്തത്.

ഗൊരഖ്പൂര്‍ ഹൈവേയില്‍ വച്ച്‌ പൊലീസുകാര്‍ ആഭരണ വ്യാപാരിയെ കൊള്ളയടിക്കുകയായിരുന്നു. വ്യാപാരിയെപ്പറ്റി പൊലീസുകാര്‍ക്ക് വിവരം നല്‍കിയ രണ്ട് പേരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.

ആഭരണ വ്യാപാരിയും സഹായിയും ഗൊരഖ്പൂരില്‍ നിന്ന് ബസില്‍ ലക്നൗവിലേക്ക് പോവുകയായിരുന്നു. യൂണിഫോമിലായിരുന്ന നാല് പൊലീസുകാര്‍ ചേര്‍ന്ന് ബസ് നിര്‍ത്തിച്ച്‌ വ്യാപാരിയോടും സഹായിയോടും ഇറങ്ങാന്‍ ആവശ്യപ്പെട്ടു.

ദേഹപരിശോധന നടത്താനെന്ന വ്യാജേനയാണ് ഇവരോട് പുറത്തിറങ്ങാന്‍ ആവശ്യപ്പെട്ടത്തുടര്‍ന്ന് ഇരുവരെയും ഒറ്റപ്പെട്ട സ്ഥലത്തേക്ക് കൂട്ടിക്കൊണ്ടു പോയ പൊലീസുകാര്‍ കൊള്ളയടിക്കുകയായിരുന്നു.

19 ലക്ഷം രൂപയും 16 ലക്ഷം വിലമതിക്കുന്ന സ്വര്‍ണ്ണവും വെള്ളിയും ഒരു കാറും പൊലീസ് കണ്ടെടുത്തു. ചോദ്യം ചെയ്യലില്‍ കഴിഞ്ഞ മാസം സമാനമായ മറ്റൊരു തട്ടിപ്പും തങ്ങള്‍ നടത്തിയിട്ടുണ്ടെന്ന് പ്രതികള്‍ വെളിപ്പെടുത്തി. കസ്റ്റംസ് ഓഫീസറെന്ന വ്യാജേനയായിരുന്നു അന്നത്തെ മോഷണം. പൊലീസുകാരെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടിട്ടു.

Leave a comment

Your email address will not be published. Required fields are marked *