Blog Post

Karanavars > News > Keralam > ജപ്തിക്കിടെ ആത്മഹത്യാ ഭീഷണി; പൊള്ളലേറ്റ ഗൃഹനാഥന്‍ മരിച്ചു

ജപ്തിക്കിടെ ആത്മഹത്യാ ഭീഷണി; പൊള്ളലേറ്റ ഗൃഹനാഥന്‍ മരിച്ചു

നെയ്യാറ്റിന്‍കര: കോടതിയുത്തരവുപ്രകാരം കൈയേറ്റം ഒഴിപ്പിക്കാനെത്തിയവര്‍ക്കു മുന്നില്‍ തീകൊളുത്തി ആത്മഹത്യയ്ക്കു ശ്രമിച്ച ഗൃഹനാഥന്‍ മരിച്ചു. നെയ്യാറ്റിന്‍കരയിലെ നെല്ലിമൂട് പോങ്ങില്‍ നെട്ടതോട്ടം കോളനിക്കുസമീപം താമസിക്കുന്ന രാജനാണ് മരിച്ചത്. കുടിയൊഴിപ്പിക്കല്‍ തടയുന്നതിനായി ആണ് ഭാര്യയെ ചേര്‍ത്തുപിടിച്ച്‌ രാജന്‍ പെട്രോള്‍ ഒഴിച്ച്‌ ആത്മഹത്യ ഭീഷണി മുഴക്കിയത്.

ഞായറാഴ്ച രാത്രി 12 മണിയോടെയാണ് രാജന്‍ മരിച്ചത്. 70%ത്തോളം പൊള്ളലേറ്റ രാജന്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. 22നായിരുന്നു സംഭവം നടന്നത്. ലക്ഷം വീട് കോളനിയിലെ പുറമ്ബോക്ക് ഭൂമിയിലാണ് രാജനും കുടുംബവും താമസിച്ചിരുന്നത്കോടതി ഉത്തരവിനെത്തുടര്‍ന്ന് കുടിയൊഴിപ്പിക്കാനായി പോലീസ് വീട്ടിലെത്തിയപ്പോഴായിരുന്നു ഭാര്യയെ രാജന്‍ ചേര്‍ത്തു പിടിച്ചുകൊണ്ട് ലൈറ്റര്‍ കത്തിച്ചത്.പോലീസിത് തട്ടിമാറ്റുന്നതിനിടെ പൊള്ളലേല്‍ക്കുകയായിരുന്നു.

രാജന്റെ മൃതദേഹം കുടിയൊഴിപ്പിക്കപ്പെട്ട വീട്ടില്‍ തന്നെ സംസ്‌കരിക്കണം എന്നാണ് ബന്ധുക്കളുടെ ആവശ്യം. ഭാര്യ ഇപ്പോഴും തന്നെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ തുടരുകയാണ്. താന്‍ തീകൊളുത്തിയിട്ടില്ലെന്നും അടുത്തുണ്ടായിരുന്ന പോലീസുകാരന്‍ കൈകൊണ്ട് ലൈറ്റര്‍ തട്ടിമാറ്റുന്നതിനിടെ തീ പടരുകയായിരുന്നുവെന്ന രാജന്റെ വെളിപ്പെടുത്തല്‍ കഴിഞ്ഞ ദിവസം വാര്‍ത്തയായിരുന്നു.

Leave a comment

Your email address will not be published. Required fields are marked *