Blog Post

Karanavars > News > Keralam > കാര്‍ഗോ വിട്ടുകിട്ടാന്‍ ശിവശങ്കര്‍ ഇടപെട്ടു,അന്വേഷണം കൂടുതല്‍ കസ്റ്റംസ് ഉദ്യോഗസ്ഥരിലേക്ക്

കാര്‍ഗോ വിട്ടുകിട്ടാന്‍ ശിവശങ്കര്‍ ഇടപെട്ടു,അന്വേഷണം കൂടുതല്‍ കസ്റ്റംസ് ഉദ്യോഗസ്ഥരിലേക്ക്

തിരുവനന്തപുരം: ഷിപ്പിങ് കാര്‍ഗോ വഴി എത്തിയ പാഴ്‌സല്‍ വിട്ടുകിട്ടാന്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ ഇടപെട്ടുവെന്ന കേസില്‍ കൂടുതല്‍ കസ്റ്റംസ് ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യാനൊരുങ്ങി ഇ.ഡി

ഇതുമായി ബന്ധപ്പെട്ട് നേരത്തെ രണ്ട് ഉദ്യോഗസ്ഥരെ ഇ.ഡി ചോദ്യം ചെയ്യുകയും മൊഴി രേഖപ്പെടുതുകയും ചെയ്തിരുന്നു. കാര്‍ഗോ വിട്ടുകിട്ടാന്‍ ശിവശങ്കര്‍ ഇടപെട്ടുവെന്ന് എന്‍ഫോഴ്‌സ്‌മെന്റ് അന്വേഷണത്തില്‍ കണ്ടെത്തി.

ശിവശങ്കറിന്റെ കൂടുതല്‍ ഇടപെടലുകളെക്കുറിച്ചും, ‘കുപ്പിവെള്ളംഎന്ന പേരിലെത്തിയ കാര്‍ഗോയില്‍ സ്വര്‍ണം ഉണ്ടായിരുന്നോ എന്നതിനെക്കുറിച്ചും കൂടുതല്‍ വിവരങ്ങള്‍ കസ്റ്റംസ് ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യുന്നതിലൂടെ ലഭിക്കാനാകുമെന്ന പ്രതീക്ഷയിലാണ് ഇ ഡി.

കഴിഞ്ഞ വര്‍ഷം ഏപ്രില്‍ രണ്ടിനാണ് കാര്‍ഗോ കൊച്ചിയിലെത്തിയത്. പാര്‍സല്‍ വന്നത് യുഎഇ കോണ്‍സുലേറ്റിന്റെ പേരിലാണ്. പരിശോധന ഇല്ലാതെ കര്‍ഗോ വിട്ടുകൊടുത്തു. സ്വപ്‌നയുടെ നിര്‍ദേശപ്രകാരം ശിവശങ്കര്‍ കസ്റ്റംസ് ഉദ്യോഗസ്ഥരെ വിളിച്ചുവെന്നാണ് ഇ.ഡി കണ്ടെത്തിയത്.

Leave a comment

Your email address will not be published. Required fields are marked *