Blog Post

Karanavars > News > latest news > ബിഹാറില്‍ കനത്ത പോരാട്ടം; എന്‍ഡിഎക്ക് നേരിയ മുന്‍തൂക്കം

ബിഹാറില്‍ കനത്ത പോരാട്ടം; എന്‍ഡിഎക്ക് നേരിയ മുന്‍തൂക്കം

പട്‌ന: ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ മാറിമറയുന്ന ലീഡ് നില സസ്‌പെന്‍സിലേക്ക് നീങ്ങുന്നു. വോട്ടെണ്ണലിന്റെ തുടക്കംമുതല്‍ ഇരുമുന്നണികളും ഇഞ്ചോടിഞ്ച് പോരാട്ടം കാഴ്ചവെച്ച ഇഞ്ചോടിഞ്ച് പോരാട്ടം അവസാന ലാപ്പുകളിലും തുടരുകയാണ്.

എക്‌സിറ്റ് പോള്‍ ഫലങ്ങളെ പിന്തള്ളി എന്‍ഡിഎ കേവലഭൂരിപക്ഷം കടന്നെങ്കിലും അവരുടെ ലീഡ് നില കുറഞ്ഞുതൂക്കുസഭയ്ക്കുള്ള സാധ്യത തള്ളിക്കളയനാകാത്ത സ്ഥിതിയാണ് നിലവിലുള്ളത്.

വോട്ടെണ്ണലിന്റെ ആദ്യ ഘട്ടത്തില്‍ വ്യക്തമായ ലീഡുയര്‍ത്താന്‍ മഹാസഖ്യത്തിനായെങ്കിലും രണ്ടാം ഘട്ടത്തിലേക്ക് കടന്നപ്പോള്‍ എന്‍ഡിഎ നേരിയ ലീഡില്‍ മുന്നേറുകയാണ്. എന്നാല്‍ കേവലഭൂരിപക്ഷം ഉറപ്പിക്കാനായിട്ടില്ല. തൊട്ടുപിന്നില്‍ തന്നെയാണ് മഹാസഖ്യവുമുള്ളത്. ഒരു ഘട്ടത്തില്‍ കേവലഭൂരിപക്ഷം മഹാസഖ്യവും കടന്നിരിന്നെങ്കിലും ലീഡ് നില പിന്നീട് താഴേക്ക് പോകുകയായിരുന്നു. ചിരാഗ് പാസ്വാന്റെ എല്‍ജെപി രണ്ടിടങ്ങളില്‍ ലീഡ് ചെയ്യുന്നുണ്ട്.

അതേസമയം തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക കണക്കുകള്‍ പ്രകാരം 243-ല്‍ 241 മണ്ഡലങ്ങളിലെ ഫലമാണ് ലഭ്യമായത്. 130 മണ്ഡലങ്ങളില്‍ എന്‍ഡിഎ മുന്നിട്ട് നില്‍ക്കുന്നുണ്ട്. 99 സീറ്റുകളിലാണ് മഹാസഖ്യം മുന്നേറുന്നത്.

മുന്‍ മുഖ്യമന്ത്രിയും എന്‍ഡിഎ നേതാക്കളില്‍ പ്രബലനുമായ ജിതന്‍ റാം മാഞ്ജി ആര്‍ജെഡിയുടെ തേജ് പ്രതാപ് യാദവ്, ജന്‍ അധികാര്‍ പാര്‍ട്ടി നേതാവ് പപ്പു യാദവ് എന്നിവര്‍ നിലവില്‍ പിന്നിലാണ്.

കനത്ത സുരക്ഷയില്‍ രാവിലെ എട്ടുമുതലാണ് വോട്ടെണ്ണല്‍ ആരംഭിച്ചത്. എക്സിറ്റ് പോളുകളിലേറെയും മഹാസഖ്യത്തിന് മുന്‍തൂക്കം പ്രവചിച്ചെങ്കിലും അന്തിമ വിധിയെക്കുറിച്ച് ആകാംക്ഷ ബാക്കിയാണ്.

55 കേന്ദ്രങ്ങളില്‍ 414 ഹാളുകള്‍ വോട്ടെണ്ണല്‍ പുരോഗമിക്കുന്നത്. കേന്ദ്രസായുധ സേന, ബിഹാര്‍ മിലിട്ടറി പോലീസ്, ബിഹാര്‍ പോലീസ് എന്നിവരാണ് വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ക്കും പ്രശ്നസാധ്യതാ പ്രദേശങ്ങള്‍ക്കും വലയം തീര്‍ത്തിരിക്കുന്നത്. വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ 19 കമ്പനി സായുധ സേനയെയും ക്രമസമാധാന പാലനത്തിനായി 59 കമ്പനി സായുധ സേനയെയും ബിഹാറില്‍ വിന്യസിച്ചിട്ടുണ്ട്.

ബിഹാറിനൊപ്പം 11 സംസ്ഥാനങ്ങളിലെ 58 സീറ്റുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലും പുരോഗമിക്കുകയാണ്. 28 സീറ്റുകളിലേക്ക് ഉപതിരഞ്ഞെടുപ്പ് നടന്ന മധ്യപ്രദേശാണ് ഉപതിരഞ്ഞെടുപ്പില്‍ ശ്രദ്ധാകേന്ദ്രം.

Leave a comment

Your email address will not be published. Required fields are marked *