Blog Post

Karanavars > News > latest news > ഞാൻ എന്തു പ്രധാനമന്ത്രിയാണെന്ന് ചിന്തിക്കുന്നുണ്ടാകാം: ക്ഷമ ചോദിച്ച് മോദി

ഞാൻ എന്തു പ്രധാനമന്ത്രിയാണെന്ന് ചിന്തിക്കുന്നുണ്ടാകാം: ക്ഷമ ചോദിച്ച് മോദി

ന്യൂഡൽഹി ∙ കോവിഡ് വ്യാപനം തടയുന്നതിനായി പ്രഖ്യാപിച്ച 21 ദിവസത്തെ ലോക്ഡൗണിനെ തുടർന്നു ജനങ്ങൾക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ടുകളിൽ ക്ഷമ ചോദിച്ചു പ്രധാനമന്ത്രി നരേന്ദ്ര മോദി. മന്‍ കി ബാത്തിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്യവേയാണ് പ്രധാനമന്ത്രിയുടെ വാക്കുകൾ. കൊറോണ വൈറസിനെതിരായ പോരാട്ടം ഒരു ജീവൻ-മരണ പോരാട്ടമാണ്. അതിനായി കടുത്ത തീരുമാനങ്ങൾ ആവശ്യമാണ്. തുടക്കത്തിൽ തന്നെ ഈ രോഗത്തെ കൈകാര്യം ചെയ്യേണ്ടതുണ്ട്. ഇന്ത്യ മുഴുവനും ഇപ്പോൾ അതു ചെയ്യുന്നതായി മോദി പറഞ്ഞു….

‘ലോക്ഡൗൺ ലംഘിക്കുന്നവർ സ്വന്തം ജീവൻവച്ചാണ് പന്താടുന്നത്. ഞാൻ എന്തു പ്രധാനമന്ത്രിയാണെന്ന് ആളുകൾ ചിന്തിക്കുന്നുണ്ടാകാം. എന്നാൽ ലോക്ഡൗൺ മാത്രമാണ് ഞങ്ങളുടെ മുന്നിലുള്ള പോംവഴി. നിരവധി ആളുകൾ ഇപ്പോഴും ലോക്ഡൗണിനെ നിരാകരിക്കുന്നു. ഇതു സങ്കടകരമാണ്. ലോകമെമ്പാടുമുള്ള പലരും ഇതേ തെറ്റ് ചെയ്തു….

കൊറോണ വൈറസ് ആളുകളെ മരണത്തിലേക്കാണു നയിക്കുന്നത്. അതുകൊണ്ടു മുഴുവൻ ആളുകളും ഒത്തൊരുമയോടെ അതിനെ നേരിടണം ഇനിയുള്ള ദിവസങ്ങളിലും ആരും ലക്ഷ്മണ രേഖ കടക്കരുത്. കൊറോണയെ തോൽപിക്കാൻ മുൻനിരയിൽ നിൽകുന്ന പോരാളികളിൽ നിന്നും നാം പ്രചോദനം ഉൾക്കൊള്ളണം. പ്രത്യേകിച്ച് നഴ്‌സുമാർ, ഡോക്ടർമാർ എന്നിവരിൽ നിന്ന്.’– പ്രധാനമന്ത് പറഞ്ഞു.

 

എന്നാൽ എല്ലാവരും സാമൂഹിക അകലം പാലിക്കുമ്പോൾ തന്നെ ആരും മാനുഷികവും വൈകാരികവുമായി അകലരുതെന്നും പ്രധാനമന്ത്രി ഓർമിപ്പിച്ചു. പഴയ വിനോദവൃത്തികളിൽ ഉൾപ്പെടെ പൊടിതട്ടിയെ‍ടുക്കാനുള്ള സമയമാണ് ഇത്. നിരീക്ഷണത്തിൽ കഴിയുന്നവരോടു ചില ആളുകൾ മോശമായി പെരുമാറുന്നുവെന്ന് അറിഞ്ഞപ്പോൾ വല്ലാതെ വേദനിച്ചു. ഈ സമയത്ത് നാം സംവേദനക്ഷമതയും വിവേകവും പുലർത്തേണ്ടതുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു…

0 Comments

Leave a comment

Your email address will not be published. Required fields are marked *