Blog Post

Karanavars > News > latest news > തമിഴ്നാട്ടിലും, പുതുച്ചേരിയിലും നിരോധനാജ്ഞ; സം​സ്ഥാ​ന അ​തി​ര്‍​ത്തി​ക​ള്‍ അടക്കും

തമിഴ്നാട്ടിലും, പുതുച്ചേരിയിലും നിരോധനാജ്ഞ; സം​സ്ഥാ​ന അ​തി​ര്‍​ത്തി​ക​ള്‍ അടക്കും

ചെന്നൈ: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ തമിഴ്നാട്ടിലും, പുതുച്ചേരിയിലും നിരോധനാജ്ഞ പ്രഖ്യാപിച്ചു. ചൊവ്വാഴ്ച വൈകിട്ട് ആറ് മണി മുതല്‍ ഈ മാസം 31 വരെയാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. സംസ്ഥാന അതിര്‍ത്തികള്‍ അടക്കുമെന്നും മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി പുറപ്പെടുവിച്ച ഉത്തരവില്‍ പറയുന്നു. അതേസമയം പച്ചക്കറി കടകള്‍, മത്സ്യമാംസ സ്റ്റാളുകള്‍, പാല്‍ സൊസൈറ്റികള്‍ തുടങ്ങിയവ പ്രവര്‍ത്തിക്കും.

മറ്റ് സംസ്ഥാനങ്ങളിലേക്കുള്ള ചരക്ക് കടത്തിനും തടസമുണ്ടാകില്ല. സംസ്ഥാനത്തെ എല്ലാ സ്വകാര്യ സ്ഥാപനങ്ങളിലെയും ജീവനക്കാര്‍ക്കും വര്‍ക്ക് ഫ്രം ഹോംസൗകര്യം ഏര്‍പ്പെടുത്തണമെന്നും മുഖ്യമന്ത്രിയുടെ ഉത്തരവില്‍ പറയുന്നുചെന്നൈ, ഈറോഡ്, കാഞ്ചീപുരം, തിരുനെല്‍വേലി, കോയമ്ബത്തൂര്‍ തുടങ്ങിയ ജില്ലകളില്‍ കൊറോണ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന്, ഇത് നിയന്ത്രണവിധേയമാക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം. അതേസമയം പുതുച്ചേരിയില്‍ ഇന്ന് വൈകിട്ട് ആറ് മണി മുതല്‍ മദ്യശാലകള്‍ പ്രവര്‍ത്തിക്കില്ല.

Leave a comment

Your email address will not be published. Required fields are marked *