Blog Post

Karanavars > News > Keralam > ജനശതാബ്​ദി ഉള്‍പ്പെടെ കേരളത്തിലൂടെയുള്ള 10 ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കി; ടിക്കറ്റ്​ തുക തിരികെ നല്‍കുമെന്നു റെയില്‍വേ

ജനശതാബ്​ദി ഉള്‍പ്പെടെ കേരളത്തിലൂടെയുള്ള 10 ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കി; ടിക്കറ്റ്​ തുക തിരികെ നല്‍കുമെന്നു റെയില്‍വേ

കോട്ടയം​: കോവിഡ്-19 വ്യാപന ഭീതിയെ തുടര്‍ന്ന് യാത്രക്കാര്‍ ഗണ്യമായി കുറഞ്ഞതോടെ കേരളത്തില്‍ ഓടുന്ന കൂടുതല്‍ ട്രെയിനുകള്‍ റദ്ദാക്കുന്നു. ജനശതാബ്​ദി ഉള്‍പ്പെടെ പത്തോളം സര്‍വീസുകളാണ്​ റദ്ദാക്കിയിരിക്കുന്നത്​. റദ്ദാക്കിയ ട്രെയിനുകളില്‍ മുന്‍കൂര്‍ ടിക്കറ്റ് എടുത്തവര്‍ക്ക് മുഴുവന്‍ തുകയും തിരിച്ച്‌​ നല്‍കുമെന്ന്​ റെയില്‍വേ അറിയിച്ചു.

കൊല്ലംചെങ്കോട്ട പാതയിലെ പാസഞ്ചര്‍ ഉള്‍പ്പെടെ ചില ട്രെയിനുകളാണ് ഇന്നു മുതല്‍ 31 വരെ ദക്ഷിണ റെയില്‍വേ മധുര ഡിവിഷന്‍ റദ്ദാക്കിയത്. തിരുവനന്തപുരം മംഗളൂരു മലബാര്‍, എറണാകുളംലോകമാന്യതിലക് തുരന്തോ ട്രെയിനുകള്‍ ഏപ്രില്‍ 1 വരെയും ഓടില്ല.

56737/56738 ചെങ്കോട്ടകൊല്ലംചെങ്കോട്ട, 56740/56739 കൊല്ലംപുനലൂര്‍കൊല്ലം, 56744/56743 കൊല്ലംപുനലൂര്‍കൊല്ലം, 56333/56334 പുനലൂര്‍കൊല്ലംപുനലൂര്‍ പാസഞ്ചര്‍ ട്രെയിനുകള്‍ പൂര്‍ണമായും റദ്ദാക്കി.

56365 ഗുരുവായൂര്‍പുനലൂര്‍ ഫാസ്റ്റ് പാസഞ്ചര്‍ കൊല്ലത്തിനും പുനലൂരിനും ഇടയില്‍ റദ്ദാക്കി.

മധുര ഡിവിഷന്റെ കീഴിലുള്ള 56036 തിരുനല്‍വേലിതിരുച്ചെന്തൂര്‍, 56805 വില്ലുപുരംമധുര, 76837 കാരൈക്കുടിവിരുദനഗര്‍, 76839 തിരുച്ചിറപ്പള്ളികാരൈക്കുടി, 76807 തിരുച്ചിറപ്പള്ളിമനാമധുരൈ പാസഞ്ചര്‍ ട്രെയിനുകളും 31 വരെ റദ്ദാക്കി.

എറണാകുളം മഡ്ഗാവ് പ്രതിവാര ട്രെയിനും യാത്ര റദ്ദാക്കും.

റദ്ദാക്കിയ മറ്റു ട്രെയിനുകള്‍:

  • തിരുവനന്തപുരം കണ്ണൂര്‍ ജനശതാബ്ദി ( 20 മുതല്‍ 30 വരെ റദ്ദാക്കി. 21,28 തീയതികളില്‍ സര്‍വീസ് നടത്തും)

  • കണ്ണൂര്‍ തിരുവനന്തപുരം ജനശതാബ്ദി ( 21 മുതല്‍ 31 വരെ റദ്ദാക്കി. 22, 25, 29 തീയതികളില്‍ സര്‍വീസ് നടത്തും)

  • മംഗളൂരു തിരുവനന്തപുരം മലബാര്‍ (20 മുതല്‍ 31 വരെ റദ്ദാക്കി)

  • തിരുവനന്തപുരം മംഗളൂരു മലബാര്‍ (21 മുതല്‍ ഏപ്രില്‍ 1 വരെ റദ്ദാക്കി)

  • ലോകമാന്യതിലക് എറണാകുളം തുരന്തോ ( 21 മുതല്‍ 31 വരെ റദ്ദാക്കി)

  • എറണാകുളം ലോകമാന്യതിലക് തുരന്തോ ( 22 മുതല്‍ ഏപ്രില്‍ 1 വരെ റദ്ദാക്കി)

  • തിരുവനന്തപുരം ചെന്നൈ വീക്ക്‌ലി (21, 28 സര്‍വീസ് റദ്ദാക്കി)

  • ചെന്നൈതിരുവനന്തപുരം വീക്ക്‌ലി ( 22, 29 റദ്ദാക്കി)

  • മംഗളൂരു കോയമ്ബത്തൂര്‍ ഇന്റര്‍സിറ്റി എക്സ്പ്രസ് ( 20 മുതല്‍ 31 വരെ)

  • കോയമ്ബത്തൂര്‍ മംഗളൂരു ഇന്‍റര്‍സിറ്റി എക്സ്പ്രസ് ( 21 മുതല്‍ 31 വരെ)

കൊറോണ വൈറസ് വ്യാപനം തടയുന്നതി​​െന്‍റ ഭാഗമായി റെയില്‍വേ സ്റ്റേഷനുകളിലെ എ സി വെയ്റ്റിങ് ഹാളുകളും അടച്ചിടും. ട്രെയിന്‍ യാത്രക്കിടെ കോച്ചുകള്‍, ഡോര്‍ ഹാന്‍ഡിലുകള്‍, ശുചിമുറി വാതില്‍ തുടങ്ങി യാത്രക്കാര്‍ നിരന്തരം കൈകള്‍ തൊടാന്‍ സാധ്യതയുള്ള എല്ലാ ഭാഗങ്ങളും ഇടക്കിടെ അണുമുക്തമാക്കുന്നുണ്ട്. റെയില്‍വേ സ്റ്റേഷനുകളില്‍ കൈ കഴുകാനും സംവിധാനം ഒരുക്കിയിട്ടുണ്ട്.

Leave a comment

Your email address will not be published. Required fields are marked *