തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് 19 ഭീതി നിലനില്‍ക്കുന്ന പ്രത്യേക സാഹചര്യം പരിഗണിച്ച് അവധിയിലുള്ള ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാര്‍ അടിയന്തരമായി ജോലിയില്‍ പ്രവേശിക്കണമെന്ന് ആരോഗ്യ മന്ത്രി കെകെ ശൈലജ ടീച്ചര്‍. വ്യക്തമായ കാരണങ്ങളില്ലാത്തവരെല്ലാം ഉടന്‍തന്നെ ജോലിയില്‍ പ്രവേശിക്കണമെന്നും കൂടുതല്‍ ഡോക്ടര്‍മാരെ താത്ക്കാലികമായി നിയമിക്കുമെന്നും മന്ത്രി അറിയിച്ചു. കേരളം ഒന്നടങ്കം കോവിഡ് 19നെതിരെ ശക്തമായ പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് നടത്തുന്നതെന്നും ഈയൊരവസരത്തില്‍ എല്ലാ ആരോഗ്യ പ്രവര്‍ത്തകരുടേയും കൂട്ടായ പ്രവര്‍ത്തനമാണ് ആവശ്യമെന്നും ശൈലജ ടീച്ചര്‍ പറഞ്ഞു. മന്ത്രിസഭായോഗത്തിലെടുത്ത തീരുമാനം മന്ത്രി തന്റെ ഫേസ്ബുക് പോസ്റ്റിലൂടെയും പങ്കുവെച്ചിട്ടുണ്ട്.