Blog Post

Karanavars > News > Keralam > വിമാനത്താവളത്തിൽ നിയന്ത്രണം അവഗണിച്ച് ആഘോഷം; രജിത് കുമാറിനെതിരെ കേസ്

വിമാനത്താവളത്തിൽ നിയന്ത്രണം അവഗണിച്ച് ആഘോഷം; രജിത് കുമാറിനെതിരെ കേസ്

കൊച്ചി∙ കോവിഡ് ഭീതി നിലനിൽക്കെ കനത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ മുൻകരുതൽ നിർദേശങ്ങൾ അവഗണിച്ച്  റിയാലിറ്റി ഷോ താരത്തെ സ്വീകരിക്കാൻ തടിച്ചു കൂടിയവർക്കെതിരെ കേസ്. മത്സരാർത്ഥി രജിത് കുമാർ അടക്കം പേരറിയാവുന്ന നാല് പേർക്കെതിരെയും കണ്ടാൽ അറിയാവു

ഇന്നലെ രാത്രിയായിരുന്നു ആൾക്കൂട്ടങ്ങൾ ഒഴിവാക്കണം എന്ന മുന്നറിയിപ്പുകൾ അവഗണിച്ച് രജിത് കുമാറിന് സ്വീകരണം എന്ന പേരിൽ നൂറോളം പേർ വിമാനത്താവളത്തിൽ തടിച്ചു കൂടിയത്. കൈകുഞ്ഞുങ്ങളുമായി പോലുമെത്തിയവർ പൊലിസ് ഇടപെട്ടിട്ടും പിരിഞ്ഞു പോയില്ലഇതോടെയാണ് ഇവർക്കെതിരെ കേസെടുത്തത്.

ജാഗ്രതയുടെ ഭാഗമായി മതരാഷ്ട്രീയസാമുദായിക സംഘടനങ്ങൾ പോലും സംഘം ചേർന്നുള്ള എല്ലാ വിധ പ്രവർത്തനങ്ങളും ഉപേക്ഷിച്ചു ജനങ്ങളുടെ സുരക്ഷക്കായി നിലകൊള്ളുമ്പോൾ ഇങ്ങനെയുള്ള നിയമലംഘനങ്ങൾക്കു മുൻപിൽ കണ്ണടക്കാൻ നിയമപാലകർക്കു കഴിയില്ല. മനുഷ്യ ജീവനേക്കാളും വില താരാരാധനക്കു കല്പിക്കുന്ന സ്വഭാവം മലയാളിക്കില്ല , ഇങ്ങനെ ചില ആളുകൾ നടത്തുന്ന കാര്യങ്ങൾ കേരള സമൂഹത്തിനു തന്നെ ലോകത്തിന്റെ മുൻപിൽ നാണിപ്പിക്കുന്നതാണെന്ന് ജില്ലാ കലക്ടർ എസ്. സുഹാസ്  പറഞ്ഞു.

Leave a comment

Your email address will not be published. Required fields are marked *