Blog Post

Karanavars > News > Keralam > എയര്‍ ഇന്ത്യ വിവിധ രാജ്യങ്ങളിലേക്കുളള സര്‍വീസ് നിര്‍ത്തിവെച്ചു

എയര്‍ ഇന്ത്യ വിവിധ രാജ്യങ്ങളിലേക്കുളള സര്‍വീസ് നിര്‍ത്തിവെച്ചു

ന്യൂഡല്‍ഹികൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ എയര്‍ ഇന്ത്യ വിവിധ രാജ്യങ്ങളിലേക്കുളള സര്‍വീസ് നിര്‍ത്തിവെച്ചു. കൊവിഡ് 19 ബാധിത രാജ്യങ്ങളായ ഇറ്റലി, സ്‌പെയിന്‍, ഫ്രാന്‍സ്, ജര്‍മ്മനി, ദക്ഷിണ കൊറിയ, ശ്രീലങ്ക എന്നിവിടങ്ങളിലേയ്ക്കുളള സര്‍വീസാണ് എയര്‍ഇന്ത്യ നിര്‍ത്തിവെച്ചത്. ഏപ്രില്‍ 30 വരെ ഈ രാജ്യങ്ങളിലേക്ക് സര്‍വീസ് നടത്തില്ല എന്നാണ് എയര്‍ ഇന്ത്യയുടെ സര്‍ക്കുലറില്‍ പറയുന്നത്.

കോവിഡ് 19 ഭീതിയുടെ പശ്ചാത്തലത്തില്‍ ഏപ്രില്‍ 15 വരെ ഐപിഎല്‍ മത്സരങ്ങള്‍ താത്കാലികമായി നിര്‍ത്തിവെയ്ക്കാന്‍ ബിസിസിഐ തീരുമാനിച്ചിട്ടുണ്ട്. ഈ മാസം 29നാണ് ഐപിഎല്‍ പതിമൂന്നാം പതിപ്പ് തുടങ്ങാനിരുന്നത്.

വിദേശികള്‍ക്കുള്ള വിസകള്‍, അവശ്യഘട്ടത്തില്‍ ഒഴികെയുള്ളത് ഏപ്രില്‍ 15 വരെ റദ്ദാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇതോടെ ഐപിഎല്ലില്‍ വിദേശ കളിക്കാരുടെ പങ്കാളിത്തം സംശയത്തിലായി. ഇതിനു പിന്നാലെ സ്‌റ്റേഡിയത്തില്‍ കാണികളെ പ്രവേശിപ്പിക്കുന്നതിനുള്ള തടസവും പരിഗണിച്ചാണ് മത്സരങ്ങള്‍ മാറ്റിവയ്ക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.

Leave a comment

Your email address will not be published. Required fields are marked *