Notice: Function _load_textdomain_just_in_time was called incorrectly. Translation loading for the papermag-extension domain was triggered too early. This is usually an indicator for some code in the plugin or theme running too early. Translations should be loaded at the init action or later. Please see Debugging in WordPress for more information. (This message was added in version 6.7.0.) in /home2/merabt14/public_html/wp-includes/functions.php on line 6131
പത്തനംതിട്ടയില്‍ രണ്ടുവയസുകാരി ഐസൊലേഷന്‍ വാര്‍ഡില്‍, റാന്നിയില്‍ ജാഗ്രത - Karanavars

Blog Post

Karanavars > News > Keralam > പത്തനംതിട്ടയില്‍ രണ്ടുവയസുകാരി ഐസൊലേഷന്‍ വാര്‍ഡില്‍, റാന്നിയില്‍ ജാഗ്രത

പത്തനംതിട്ടയില്‍ രണ്ടുവയസുകാരി ഐസൊലേഷന്‍ വാര്‍ഡില്‍, റാന്നിയില്‍ ജാഗ്രത

പത്തനംതിട്ട: കോവിഡ് -19 റിപ്പോര്‍ട്ട് ചെയ്യപ്പെട്ട പത്തനംതിട്ടയില്‍ രണ്ട് വയസുള്ള കുട്ടിയെ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചു. രോഗം സ്ഥിരീകരിച്ച വ്യക്തിയുമായി ഇടപഴകിയ കുട്ടിക്കാണ് നിരീക്ഷണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. പത്തനംതിട്ടയില്‍ അഞ്ചുപേര്‍ക്കാണ് നിലവില്‍ കോവിഡ് -19 വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്.

രോഗം വ്യാപകമായ ഇറ്റലിയില്‍ നിന്നെത്തിയ റാന്നി ഐത്തലയിലെ മൂന്നുപേരും ഇവരുമായി ഇടപഴകിയ കുടുംബാംഗങ്ങളിലുമാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇവരുടെ മാതാപിതാക്കളെ കോട്ടയം മെഡിക്കല്‍ കോളേജിലെ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഇറ്റലിയില്‍ നിന്നെത്തിയവരുമായി നേരിട്ടോ അല്ലാതെയോ ഇടപഴകിയ 733പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവരെ നിരീക്ഷണത്തിലാക്കിയിട്ടുണ്ടെന്ന് ജില്ലാകളക്ടര്‍ പി.ബി. നൂഹ് പറഞ്ഞു. ഐസൊലേഷന്‍ വാര്‍ഡില്‍ നിന്ന് യുവാവ് ചാടിപ്പോയതിനെയും അദ്ദേഹം വിമര്‍ശിച്ചു. ഇയാളെ കണ്ടെത്തുന്നത് വരെ അയാള്‍ എവിടെയൊക്കെ പോയി, ആരെയൊക്കെ കണ്ടു തുടങ്ങിയവ കണ്ടെത്തി അവരെയൊക്കെ നിരീക്ഷണത്തിന്‍കീഴില്‍ ആക്കേണ്ടിവരും.

ഇത്തരത്തില്‍ നിര്‍ദ്ദേശങ്ങള്‍ക്ക് വിരുദ്ധമായി ഉത്തരവാദിത്തമില്ലാതെ പെരുമാറുന്നവര്‍ക്കെതിരെ പൊതുജനാരോഗ്യ നിയമപ്രകാരം കേസെടുക്കാനാണ് സര്‍ക്കാര്‍ തീരുമാനം. രോഗം ബാധിച്ചവരുടെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെയും വ്യാജ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെയും നിയമനടപടിയുണ്ടാകുമെന്നും അദ്ദേഹം മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.

അതേസമയം രോഗം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്ന റാന്നിയില്‍ അധികൃതര്‍ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. റാന്നിയിലുള്ള ഇതര സംസ്ഥാന തൊഴിലാളികളോട് ജാഗ്രത പുലര്‍ത്താന്‍ നിര്‍ദ്ദേശം നല്‍കും.

കൊറോണ ഭീതിക്കിടയിലും എസ്.എസ്.എല്‍.സി., പ്ലസ് ടു പരീക്ഷകള്‍ നടക്കും. വൈറസ് ബാധയെക്കുറിച്ചുള്ള ആശങ്കയില്ലാതെ കുട്ടികള്‍ക്ക് പരീക്ഷയെഴുതാനുള്ള സൗകര്യങ്ങള്‍ എല്ലാ സ്‌കൂളിലും ഒരുക്കിയിട്ടുണ്ട്.

കൊറോണ രോഗബാധയുമായി ബന്ധപ്പെട്ട ചികിത്സയിലോ, നിരീക്ഷണത്തിലോ ഉള്ള കുട്ടികളുണ്ടെങ്കില്‍ അവര്‍ക്കായി പ്രത്യേക ക്രമീകരണം ഏര്‍പ്പെടുത്തുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. ഇത്തരത്തില്‍ പത്തനംതിട്ട ജില്ലയില്‍ രണ്ട് വിദ്യാര്‍ഥികള്‍ വീട്ടുനിരീക്ഷണത്തില്‍ ഉണ്ടെന്നാണ് വിവരം. ഇവര്‍ക്ക് പരീക്ഷ എഴുതാന്‍ പ്രത്യേക ക്ലാസ്മുറികള്‍ തയ്യാറാക്കും.

ഇവര്‍ക്കായി അധികൃതര്‍ പ്രത്യേക യാത്രാ സൗകര്യം ഒരുക്കി നല്‍കിയിട്ടുണ്ട്. കേരളത്തില്‍ കോവിഡ് -19 ബാധ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്ന സാഹചര്യത്തില്‍ ആവശ്യമുള്ളപക്ഷം പരീക്ഷാ ഹാളില്‍ കുട്ടികള്‍ക്ക് മാസ്‌കും സാനിറ്റൈസറുകളും കൊണ്ടുപോകാന്‍ സി.ബി.എസ്.. അനുവാദം നല്‍കിയിട്ടുണ്ട്.

Leave a comment

Your email address will not be published. Required fields are marked *