കൊച്ചി: കൊറോണ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെ സംസ്ഥാനമൊട്ടാകെ ജാഗ്രത. നിര്‍ദേശങ്ങള്‍ പാലിക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടികള്‍ കൈകൊള്ളുമെന്ന് അധികൃതര്‍ അറിയിച്ചു. കോഴിക്കോട്, കൊച്ചി, പാലക്കാട് അടക്കമുള്ള ജില്ലകളില്‍ പൊലീസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
കോഴിക്കോട് നഗരപരിധിയില്‍ പൊതുസ്ഥലത്ത് എവിടെയെങ്കിലും തുപ്പിയാല്‍ ഒരു വര്‍ഷം വരെ തടവും 5000 രൂപ പിഴയും ലഭിക്കുന്ന കുറ്റം ചുമത്തും. പൊതുസ്ഥലത്ത് തുപ്പുന്നവരെ കണ്ടെത്തി പരമാവധി ശിക്ഷ ഉറപ്പാക്കാന്‍ സിറ്റി പൊലീസ് കമ്മീഷണറാണ് ഉത്തരവിട്ടത്.
കൊച്ചി നഗരപരിധിയിലും റോഡുകളും പൊതുസ്ഥലങ്ങളും വൃത്തികേടാക്കിയാല്‍ കര്‍ശന നടപടിയുണ്ടാകും. പാലക്കാട് ജില്ലയിലും പൊതുനിരത്തില്‍ തുപ്പുകയോ വൃത്തിഹീനമാക്കുകയോ ചെയ്താല്‍ നടപടി നേരിടേണ്ടിവരും.