Blog Post

Karanavars > News > latest news > ഡല്‍ഹി കലാപം: തിരിച്ചറിയാന്‍ കഴിയാത്തവരുടെ മൃതദേഹങ്ങള്‍ സംസ്കരിക്കുന്നത് കോടതി തടഞ്ഞു

ഡല്‍ഹി കലാപം: തിരിച്ചറിയാന്‍ കഴിയാത്തവരുടെ മൃതദേഹങ്ങള്‍ സംസ്കരിക്കുന്നത് കോടതി തടഞ്ഞു

ന്യൂഡല്‍ഹി: ഡല്‍ഹി കലാപത്തില്‍ മരിച്ചവരില്‍ തിരിച്ചറിയാന്‍ കഴിയാത്തവരുടെ മൃതദേഹങ്ങള്‍ സംസ്കരിക്കുന്നത് ഡല്‍ഹി ഹൈക്കോടതി തടഞ്ഞു. മാര്‍ച്ച്‌ 11 വരെ മൃതദേഹങ്ങള്‍ സംസ്കരിക്കരുതെന്നാണ് കോടതിയുടെ ഉത്തരവ്. കേസ് 11ന് വീണ്ടും പരിഗണിക്കും. ജസ്റ്റീസുമാരായ സിദ്ധാര്‍ഥ് മൃഥുല്‍, .എസ്.മേത്ത എന്നിവരടങ്ങിയ ബെഞ്ചിന്േ‍റതാണ് വിധി.

മൃതദേഹങ്ങളുടെ ഡിഎന്‍എ സാമ്ബിളുകള്‍ ശേഖരിക്കണമെന്നും പോസ്റ്റ്മോര്‍ട്ടം ചെയ്യുന്നതിന്‍റെ ദൃശ്യങ്ങള്‍ ചിത്രീകരിച്ച്‌ സൂക്ഷിക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടിട്ടുണ്ട്. കലാപത്തില്‍ കാണാതായ ആളുടെ ബന്ധു സമര്‍പ്പിച്ച ഹേബിയസ് കോര്‍പ്പസ് ഹര്‍ജി പരിഗണിച്ചാണ് കോടതി നടപടിയുണ്ടായിരിക്കുന്നത്പൗരത്വ നിയമത്തിന്‍റെ പേരില്‍ വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ പൊട്ടിപ്പുറപ്പെട്ട കലാപത്തില്‍ 44 പേര്‍ മരിക്കുകയും 200 ഓളം പേര്‍ക്ക് ജീവന്‍ നഷ്ടമാകുകയും ചെയ്തിരുന്നു.

Leave a comment

Your email address will not be published. Required fields are marked *