Blog Post

Karanavars > News > latest news > ഇന്ത്യ സന്ദര്‍ശിക്കാനെത്തിയെ 15 ഇറ്റാലിയന്‍ സഞ്ചാരികള്‍ക്ക് കൊറോണ സ്ഥിരീകരിച്ചു

ഇന്ത്യ സന്ദര്‍ശിക്കാനെത്തിയെ 15 ഇറ്റാലിയന്‍ സഞ്ചാരികള്‍ക്ക് കൊറോണ സ്ഥിരീകരിച്ചു

ന്യൂഡല്‍ഹി: ഇന്ത്യ സന്ദര്‍ശിക്കാനെത്തിയെ 21 വിനോദസഞ്ചാരികളടങ്ങുന്ന ഇറ്റാലിയന്‍ സംഘത്തിലെ പതിനഞ്ച് പേര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. നിലവില്‍ രാജ്യത്ത് കൊറോണ സ്ഥിരീകരിച്ചവരുടെ എണ്ണം 18 ആയി. എയിംസില്‍ നടത്തിയ വിദഗ്‌ധ പരിശോധനയിലാണ് പതിനഞ്ച് പേര്‍ക്കും കൊറോണ സ്ഥിരീകരിച്ചത്. ചവ്വാലയിലെ ഐ.ടി.ബി.പി ക്യാമ്ബില്‍ നിരീക്ഷണത്തിലാണ് രോഗം സ്ഥിരീകരിച്ച പതിനഞ്ച് പേരും ഇപ്പോഴുള്ളത്. സംഭവത്തെ തുടര്‍ന്ന് ബുധനാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്‍ മാധ്യമങ്ങളെ കാണും. ഇറ്റാലിയന്‍ സംഘത്തിലെ ഒരു വിനോദസഞ്ചാരിക്കും ഭാര്യയ്ക്കും നേരത്തെ തന്നെ കൊറോണ സ്ഥിരീകരിച്ചിരുന്നു.

അതേസമയം കൊറോണയെ പ്രതിരോധിക്കാന്‍ ലോകരാഷ്ട്രങ്ങള്‍ക്ക് ലോകബാങ്ക് 1200 കോടി ഡോളറിന്റെ(87,534 കോടി രൂപ) അടിയന്തര ധനസഹായം പ്രഖ്യാപിച്ചുഈ ധനസഹായം മെഡിക്കല്‍ ഉപകരണങ്ങള്‍ക്കോ മറ്റു ആരോഗ്യ സേവനങ്ങള്‍ക്കോ ഉപയോഗിക്കാമെന്നും ലോക ബാങ്ക് പ്രസിഡന്റ് ഡേവിഡ് മാല്‍പാസ് മാധ്യമങ്ങളോട് പറഞ്ഞു. കൊറോണ വൈറസ് ഭീതിയെ തുടര്‍ന്ന് ഡല്‍ഹിയില്‍ നിരവധി സ്‌കൂളുകള്‍ അടച്ചിട്ടു.

Leave a comment

Your email address will not be published. Required fields are marked *