Blog Post

Karanavars > News > latest news > കലാപത്തിനു പിന്നാലെ കൊറോണയും..!! ഡല്‍ഹിയില്‍ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു

കലാപത്തിനു പിന്നാലെ കൊറോണയും..!! ഡല്‍ഹിയില്‍ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു

ന്യൂ ഡല്‍ഹി: രാജ്യതലസ്ഥാനത്തും, തെലങ്കാനയിലും കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. നിലവില്‍ ഇരുവരുടെയും ആരോഗ്യനില തൃപ്തികരമാണെന്നും, ഇവര്‍ നിരീക്ഷണത്തില്‍ കഴിയുകയാണെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ദുബായില്‍ നിന്ന് തെലങ്കാനയിലെത്തിയ ആള്‍ക്കും, ഇറ്റലിയില്‍ നിന്ന് ഡല്‍ഹിയിലെത്തിയ ഒരാള്‍ക്കുമാണ് കൊറോണ വൈറസ് സ്ഥിരീകരിച്ചിരിക്കുന്നത്.അതേസമയം ഇറ്റലിയില്‍ നിരവധി ഇന്ത്യക്കാര്‍ കുടുങ്ങിക്കിടക്കുന്നതായും റിപ്പോര്‍ട്ടുണ്ട്. പുണെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് വിദഗ്ധരെ ഇറ്റലിയില്‍ അയച്ചിട്ടുണ്ട്. വൈറസ് സ്ഥിരീകരിച്ചിട്ടില്ലെങ്കില്‍ ഇവരെ നാട്ടിലേക്ക് എത്തിക്കാനുള്ള നടപടികള്‍ അധികൃതര്‍ സ്വീകരിക്കുംഎന്നാല്‍ ഇറാനില്‍ 1000 പേരാണ് നിലവില്‍ കുടുങ്ങിക്കിടക്കുന്നത്. നിലവിലെ കൊറോണ സ്ഥിരീകരണം ആഗോള ജനതയെ വീണ്ടും ഭീതിയിലാഴ്ത്തിയിരിക്കുകയാണ്.

Leave a comment

Your email address will not be published. Required fields are marked *