Blog Post

Karanavars > News > latest news > പാന്‍ ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കില്‍ 10,000 രൂപ പിഴ

പാന്‍ ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കില്‍ 10,000 രൂപ പിഴ

ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കാത്ത പാന്‍ കാര്‍ഡ് ഉപയോഗിച്ചാല്‍ 10,000 രൂപ പിഴ നല്‍കണം. ആദായനികുതി നിയമത്തിലെ വകുപ്പ് 272ബി പ്രകാരമാണ് ഉപയോക്താവ് പിഴ അടയ്‌ക്കേണ്ടത്‌.

ബാങ്ക് അക്കൗണ്ട് തുടങ്ങുന്നതിനോ ഡ്രൈവിംഗ് ലൈസന്‍സ് എടുക്കുന്നതിനോ പാന്‍ കാര്‍ഡ് ഐഡി പ്രൂഫായി നല്‍കിയിട്ടുള്ളവര്‍ക്ക് പിഴ ബാധകമാവില്ല.

എന്നാല്‍, പാന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കുന്ന പക്ഷം പിഴ ഒടുക്കേണ്ടതായി വരില്ല. പ്രവര്‍ത്തനയോഗ്യമല്ലാത്ത പാന്‍ കാര്‍ഡ് കൈവശമുള്ളവര്‍ വീണ്ടും പുതിയതിനായി അപേക്ഷിക്കാനും പാടുള്ളതല്ല. നിലവില്‍ 50,000 രൂപ മുതലുള്ള എല്ലാ ബാങ്കിംഗ് ഇടപാടുകള്‍ക്കും പാന്‍ കാര്‍ഡ് ആവശ്യമാണ്.

Leave a comment

Your email address will not be published. Required fields are marked *