Blog Post

Karanavars > News > latest news > ഡല്‍ഹി കലാപം മരണം 34 ആയി

ഡല്‍ഹി കലാപം മരണം 34 ആയി

ഡല്‍ഹി: ഡല്‍ഹി കലാപം ഇന്ന് ഏഴ് പേര്‍കൂടെ മരിച്ചതോടെ കലാപത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 34 ആയി എന്ന് പ്രമുഖ മാധ്യമം റിപ്പോര്‍ട്ട്ചെയ്തു . ഗുരു തേജ് ബഹാദൂര്‍ ആശുപത്രിയിലാണ് 30 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. എല്‍.എന്‍.ജെ.പി. ആശുപത്രിയില്‍ രണ്ടും ജഗ് പര്‍വേശ് ചന്ദ്ര ആശുപത്രിയില്‍ ഒരു മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ഇതിനിടെ കലാപത്തില്‍ ഐക്യാരാഷ്ട്ര സഭ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് ദുഃഖം രേഖപ്പെടുത്തി. ‘.
ന്യൂനപക്ഷങ്ങളെ സംരക്ഷിക്കാന്‍ ഇന്ത്യ ഗൗരവമായ ശ്രമങ്ങള്‍ നടത്തണമെന്ന് യു.എസ്.അന്താരാഷ്ട്ര മതസ്വാതന്ത്ര്യ കമ്മീഷനും അറിയിച്ചു. ‘.അതേ സമയം ഡല്‍ഹിയില്‍ സ്ഥിതിഗതികള്‍ അനിയന്ത്രിതമാണെന്നും കൂടുതല്‍ സൈന്യത്തെ വിന്യസിക്കണമെന്നും മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍ ആവശ്യപ്പെട്ടു.

Leave a comment

Your email address will not be published. Required fields are marked *