സ്വകാര്യ ചാനലിലെ ഡി ഫോര്‍ ഡാന്‍സ് എന്ന റിയാലിറ്റി ഷോയിലൂടെ പ്രശസ്തനായ കുക്കു എന്നറിയപ്പെടുന്ന സുഹൈദ് കുക്കുവിന്റെ വിവാഹം ഇന്ന്. ദീപ പോളാണ് വധു. ഇരുവരുടെയും ഹല്‍ദി ആഘോഷത്തിന്റെ ചിത്രങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയില്‍ വൈറലാവുകയാണ്. കുക്കു തന്നെയാണ് ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്.
‘ഏഴുവര്‍ഷത്തെ സൗഹൃദം, പ്രണയം, ഫൈറ്റ്. അവസാനം ഞങ്ങളുടെ ബിഗ് ഡേയ്ക്ക് വേണ്ടി കാത്തിരിക്കുന്നു. കൂടെ നിന്നവര്‍ക്കും ചേര്‍ത്തുപിടിച്ചവര്‍ക്കും ഒരുപാട് നന്ദി.’ എന്നാണ് ചിത്രങ്ങള്‍ പങ്കുവെച്ച് കൊണ്ട് കുക്കു കുറിച്ചത്.
നിരവധിയാളുകളാണ് സുഹൈദിനും ദീപയ്ക്കും ആശംസയുമായി എത്തുന്നത്. നര്ത്തകന് എന്നതിലുപരി നിരവധി ചിത്രങ്ങളിലും കുക്കു അഭിനയിച്ചിരുന്നു
AffiliateLabz 21 Feb 2020
Great content! Super high-quality! Keep it up! 🙂