ചണ്ഡീഗഡ്: ഹരിയാനയില്‍ കത്തിമുനയില്‍ നിര്‍ത്തി 19കാരിയെ രണ്ടുപേര്‍ ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്തു. ലൈംഗികാതിക്രമത്തിന് ശേഷം സ്ത്രീയ്ക്ക് മുന്‍പില്‍ ഉപേക്ഷിച്ച ഫോണ്‍ നമ്ബര്‍ പിന്തുടര്‍ന്ന് പ്രതികളെ പൊലീസ് പിടികൂടി.
ഹരിയാനയിലെ കര്‍ണാലില്‍ ഞായറാഴ്ച രാത്രി 11 മണിക്കാണ് സംഭവം. ഭര്‍ത്താവും ഒന്നിച്ച് പാനിപത്തില്‍ നിന്ന് തിരിച്ചുവരുകയായിരുന്നു 19കാരി. അതിനിടെ ഒരു ബന്ധു യുവതിയെ ഫോണില്‍ വിളിച്ചു. തങ്ങള്‍ക്ക് എന്തൊ തരാനുണ്ട് എന്ന് പറഞ്ഞാണ് ബന്ധു ദമ്ബതികളെ വിളിച്ചത്. ഇതനുസരിച്ച് ബസില്‍ നിന്ന് ഇറങ്ങിയ ദമ്ബതികള്‍, കര്‍ണാല്‍ ടോള്‍ പ്ലാസയുടെ അടുത്ത് കാത്തുനിന്നു. ഈസമയത്ത് വാഷ്‌റൂമില്‍ പോയപ്പോഴാണ് ഭാര്യ ആക്രമണത്തിന് ഇരയായത്.
വാഷ്‌റൂമില്‍ നിന്ന് പുറത്തിറങ്ങിയ 19കാരിയെ കത്തിമുനയില്‍ നിര്‍ത്തി രണ്ടുപേര്‍ ചേര്‍ന്ന് ഭീഷണിപ്പെടുത്തി. തുടര്‍ന്ന് അണ്ടര്‍പാസില്‍ കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തു എന്നാണ് കേസ്. സംഭവത്തില്‍ പ്രതികളെ പൊലീസ് പിടികൂടി.
ഒരാള്‍ ടോള്‍പ്ലാസയ്ക്ക് സമീപം കട നടത്തുകയാണ്. മറ്റൊരാള്‍ ടോള്‍ പ്ലാസയിലെ ചെക്കിങ് പോയന്റിലെ സുരക്ഷാ ജീവനക്കാരനാണ്. പഞ്ചാബില്‍ നിന്നുളളവരാണ് ദമ്ബതികള്‍. പാനിപത്തിലെ ബന്ധുക്കളെ കണ്ട് തിരിച്ചുവരുമ്ബോഴാണ് സംഭവം നടന്നതെന്ന് പൊലീസ് പറയുന്നു.
AffiliateLabz 19 Feb 2020
Great content! Super high-quality! Keep it up! 🙂