Blog Post

Karanavars > News > latest news > മകളുടെ കല്യാണത്തിന് ക്ഷണിച്ച റിക്ഷക്കാരനെ സന്ദര്‍ശിച്ച്‌ പ്രധാനമന്ത്രി

മകളുടെ കല്യാണത്തിന് ക്ഷണിച്ച റിക്ഷക്കാരനെ സന്ദര്‍ശിച്ച്‌ പ്രധാനമന്ത്രി

വാരാണസി : ഒറ്റദിവസത്തെ വാരാണസി സന്ദര്‍ശനത്തിനെത്തിയ പ്രധാനമന്ത്രി മോദി മടങ്ങിയത് മംഗള്‍ കേവത്തിനെ കണ്ട് ക്ഷേമാന്വേഷണങ്ങള്‍ നടത്തിയതിന് ശേഷം. വാരാണസിയിലെ റിക്ഷാ വണ്ടിക്കാരനായ മംഗള്‍ മകളുടെ വിവാഹത്തിന് മോദിയെ ക്ഷണിച്ചത് മാധ്യമങ്ങളില്‍ വലിയ വാര്‍ത്തയായിരുന്നു. ക്ഷണക്കത്ത് കിട്ടിയ മോദി വിവാഹത്തിന് ആശംസകള്‍ അറിയിച്ച്‌ മറുപടി അയക്കുകയും ചെയ്തു.

മകളുടെ വിവാഹത്തിനെത്താന്‍ സാധിച്ചില്ലെങ്കിലും മറ്റൊരവസരത്തില്‍ മംഗളിനെ കാണാന്‍ മോദിയെത്തി. മംഗള്‍ കേവത്തിന്റെ ആരോഗ്യവിവരങ്ങള്‍ അന്വേഷിച്ച മോദി സ്വച്ഛ് ഭാരത് അഭിയാന് വേണ്ടി മംഗള്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളെ അഭിനന്ദിക്കുകയും ചെയ്തു. റിക്ഷാ വണ്ടിക്കാരനായ മംഗള്‍ തന്റെ വരുമാനത്തിന്റെ ഒരു ഭാഗം ചെലവഴിക്കുന്നത് ഗംഗയുടെ ശുചീകരണത്തിനാണ്.

ഞങ്ങള്‍ ആദ്യ ക്ഷണക്കത്ത് നല്‍കിയത് പ്രധാനമന്ത്രിക്കാണ്. നേരിട്ടാണ് ഡല്‍ഹിയിലെ പ്രധാനമന്ത്രിയുടെ ഓഫീസില്‍ ഞാനത് എത്തിച്ചത്. ഫെബ്രുവരി എട്ടിന് ആശംസകള്‍ അറിയിച്ച്‌ മോദിയുടെ മറുപടി ലഭിച്ചു.’ മംഗള്‍ പറയുന്നു.

Leave a comment

Your email address will not be published. Required fields are marked *