Blog Post

Karanavars > News > latest news > സ്‌കൂള്‍ വാനിന് തീപിടിച്ച്‌ നാലുകുട്ടികള്‍ മരിച്ചു

സ്‌കൂള്‍ വാനിന് തീപിടിച്ച്‌ നാലുകുട്ടികള്‍ മരിച്ചു

സന്‍ഗ്രുര്‍(പഞ്ചാബ്): സ്‌കൂള്‍ വാനിന് തീപിടിച്ച്‌ നാലുകുട്ടികള്‍ വെന്തുമരിച്ചു. ഏഴുമുതല്‍ 12 വരെ പ്രായമുള്ള കുട്ടികളാണ് മരിച്ചത്. പഞ്ചാബ് സന്‍ഗ്രുറിലാണ് സംഭവം.

നഗരത്തിലെ പൊതുവിദ്യാലയത്തില്‍ നിന്ന് കുട്ടികളുമായി വീട്ടിലേക്ക് മടങ്ങുകയായിരുന്ന സ്‌കൂള്‍ വാനാണ് അപകടത്തില്‍ പെട്ടത്. വാനില്‍ പന്ത്രണ്ടുകുട്ടികളാണ് ഉണ്ടായിരുന്നത്. സ്‌കൂളില്‍ നിന്ന് പുറപ്പെട്ട് ഏതാനും മീറ്ററുകള്‍ പിന്നിട്ടപ്പോഴേക്കും വാനിന് തീപിടിക്കുകയായിരുന്നു. ഇതുകണ്ട വഴിയാത്രക്കാര്‍ വണ്ടി നിര്‍ത്താന്‍ ഡ്രൈവര്‍ക്ക് നിര്‍ദേശം നല്‍കി.

ഡ്രൈവര്‍ ഉടന്‍ വാഹനം നിര്‍ത്തിയെങ്കിലും എട്ടു കുട്ടികളെ മാത്രമേ രക്ഷിക്കാന്‍ സാധിച്ചുള്ളൂനാലുകുട്ടികള്‍ വാനിനകത്തുതന്നെ കുടുങ്ങി. വാനിന്റെ ഒരു വാതില്‍ തുറക്കാന്‍ സാധിക്കാതെ പോയതാണ് രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാക്കിയത്. തീപിടിക്കാനുണ്ടായ കാരണം വ്യക്തമായിട്ടില്ല.

Leave a comment

Your email address will not be published. Required fields are marked *