Blog Post

Karanavars > News > Keralam > ക്ഷേ​മ​പെ​ന്‍​ഷ​നു​ക​ള്‍ വ​ര്‍​ധി​പ്പി​ച്ച്‌ ബജറ്റ്; വ​ര്‍​ധി​ച്ച​ത് 100 രൂ​പ

ക്ഷേ​മ​പെ​ന്‍​ഷ​നു​ക​ള്‍ വ​ര്‍​ധി​പ്പി​ച്ച്‌ ബജറ്റ്; വ​ര്‍​ധി​ച്ച​ത് 100 രൂ​പ

തി​രു​വ​ന​ന്ത​പു​രം: ക്ഷേ​മ​പെ​ന്‍​ഷ​നു​ക​ള്‍ 100 രൂ​പ വ​ര്‍​ധി​പ്പി​ച്ച്‌ സ​ര്‍​ക്കാ​ര്‍. ധ​ന​മ​ന്ത്രി തോ​മ​സ് ഐ​സ​ക് അ​വ​ത​രി​പ്പി​ച്ച ബ​ജ​റ്റി​ലാ​ണ് ക്ഷേ​മ​പെ​ന്‍​ഷ​നു​ക​ള്‍ വ​ര്‍​ധി​പ്പി​ച്ച്‌ നി​ര്‍​ദേ​ശ​മു​ള്ള​ത്. ഇ​തോ​ടെ 100 രൂപ വര്‍ധിപ്പിച്ചത് വഴി സംസ്ഥാനത്തെ ക്ഷേമ പെന്‍ഷനുകള്‍ 1300 രൂപയായി ഉയര്‍ന്നു

എ​ല്ലാ ക്ഷേ​മ പെ​ന്‍​ഷ​നു​ക​ളി​ലും 100 രൂ​പ​യു​ടെ വ​ര്‍​ധ​ന പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. 13 ല​ക്ഷം വ​യോ​ധി​ക​ര്‍​ക്കു കൂ​ടി ക്ഷേ​മ​പെ​ന്‍​ഷ​ന്‍ ന​ല്‍​കി​യ​താ​യും ബ​ജ​റ്റി​ല്‍ തോ​മ​സ് ഐ​സ​ക് പ​റ​ഞ്ഞു.മുന്‍ സര്‍ക്കാറിന്‍റെ ധന പ്രതിസന്ധി നാലു വര്‍ഷം കൊണ്ട് സര്‍ക്കാര്‍ പരിഹരിച്ചു. തീരദേശ പദ്ധതിക്കായി 1,000 കോടിയായും ഗ്രാമീണ റോഡുകള്‍ക്കായി 1,000 കോടിയായും പൊതുമരാമത്ത് വകുപ്പിന് 1.102 കോടിയായും ഉയര്‍ത്തി. മൂലധന ചെലവ് 14,000 കോടി രൂപയായി ഉയര്‍ത്തി.

സാമ്ബത്തിക പ്രതിസന്ധി നേരിടാന്‍ ഫലപ്രദമായ നടപടികള്‍ കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുന്നില്ല. സംസ്ഥാനത്തിനുള്ള ജി.എസ്.ടി നഷ്ടപരിഹാരം നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയാറാവുന്നില്ലെന്നും തോ​മ​സ്​ ​ഐ​സ​ക് കുറ്റപ്പെടുത്തി.

Leave a comment

Your email address will not be published. Required fields are marked *