Blog Post

Karanavars > News > latest news > യാത്രാ നിരോധനം കുനാല്‍ കംറയ്ക്ക്: കുടുങ്ങിയത് മറ്റൊരു കംറ

യാത്രാ നിരോധനം കുനാല്‍ കംറയ്ക്ക്: കുടുങ്ങിയത് മറ്റൊരു കംറ

ന്യൂഡല്‍ഹി: വിമാനയാത്രാവിലക്ക് നേരിടുന്ന ആക്ഷേപഹാസ്യകലാകാരന്‍ കുനാല്‍ കംറയെന്ന് തെറ്റിദ്ധരിച്ച്‌ ഇതേ പേരുള്ള മറ്റൊരു യാത്രക്കാരന്റെ ടിക്കറ്റ് എയര്‍ ഇന്ത്യ റദ്ദാക്കി. ജയ്പുര്‍-മുംബൈ വിമാനത്തില്‍ ഫെബ്രുവരി മൂന്നിന് ടിക്കറ്റ് ബുക്ക് ചെയ്ത ബോസ്റ്റണ്‍ സ്വദേശിക്കാണ് കുനാല്‍ കംറ എന്ന പേര് കാരണം ടിക്കറ്റ് നിഷേധിക്കപ്പെട്ടത്. അബദ്ധം മനസിലായതിനെ തുടര്‍ന്ന് വിമാനക്കമ്ബനി ഇയാള്‍ക്ക് പിന്നീട് ടിക്കറ്റ് നല്‍കി.

കുടുംബചടങ്ങില്‍ പങ്കെടുക്കുന്നതിനായുള്ള യാത്രക്കാണ് കുനാല്‍ ടിക്കറ്റ് ബുക്ക് ചെയ്തത്. എന്നാല്‍ ബുക്ക് ചെയ്ത ടിക്കറ്റ് റദ്ദാക്കപ്പെട്ടതായും വിമാനയാത്രയ്ക്ക് യോഗ്യനല്ലെന്നുമുള്ള അറിയിപ്പിനെ തുടര്‍ന്ന് ഇദ്ദേഹം പരിഭ്രാന്തനായി. എന്നാല്‍ തുടര്‍ അന്വേഷണത്തില്‍ ഇയാളുടെ പേരിലെ അക്ഷരങ്ങള്‍ ഹാസ്യകലാകാരന്‍ കുനാല്‍ കംറയുടേതിന് സമാനമായതിനാല്‍ ബുക്കിങ് വേളയില്‍ ഓട്ടോമാറ്റിക്കായി നിരസിക്കപ്പെട്ടതാണെന്ന് കണ്ടെത്തുകയും പിന്നീട്‌ ഇയാള്‍ക്ക് ടിക്കറ്റ് നല്‍കുകയും ചെയ്തു.

ഇന്‍ഡിഗോ വിമാനത്തില്‍ യാത്ര ചെയ്യുന്നതിനിടെ സഹസഹയാത്രികനായ റിപ്പബ്ലിക് ടി വി എഡിറ്റര്‍ അര്‍ണബ് ഗോസ്വാമിയോട് അപമര്യാദയായി പെരുമാറിയതിനെ തുടര്‍ന്ന് കുനാല്‍ കംറയ്ക്ക് ഇന്‍ഡിഗോ കമ്ബനി ആറു മാസത്തെ യാത്രാവിലക്ക് ഏര്‍പ്പെടുത്തി. ഇന്‍ഡിഗോയ്ക്ക് പിന്നാലെ സ്‌പൈസ് ജെറ്റ്, ഗോ എയര്‍, എയര്‍ ഇന്ത്യ എന്നീ കമ്ബനികളും കുനാലിന് താത്ക്കാലിക യാത്രാവിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Leave a comment

Your email address will not be published. Required fields are marked *