Blog Post

Karanavars > News > Keralam > സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസ് ; പ്രതിക്ക് ജാമ്യം നല്‍കിയതിനെതിരെ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ ഹൈക്കോടതിയിലേക്ക്

സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസ് ; പ്രതിക്ക് ജാമ്യം നല്‍കിയതിനെതിരെ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ ഹൈക്കോടതിയിലേക്ക്

തൃശൂര്‍: ചേലക്കരയില്‍ സ്‌കൂള്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച സംഭവത്തില്‍ പ്രതിയായ അധ്യാപകന് ജാമ്യം നല്‍കിയതിനെതിരെ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ ഹൈക്കോടതിയിലേക്ക്. പ്രതിയുടെ രാഷ്ട്രീയ സ്വാധീനത്താല്‍ കേസില്‍ പൊലീസും പ്രോസിക്യൂഷനും ഒത്തുകളിച്ചെന്ന് ബന്ധുക്കള്‍ ആരോപിച്ചു .

കഴിഞ്ഞ മാസം 23നായിരുന്നു കേസിനാസ്പദമായ സംഭവം . ഭിന്നശേഷിക്കാരിയായ ഏഴാം ക്ലാസുകാരിയെ സ്‌കൂളില്‍ വച്ച്‌ അധ്യാപകന്‍ പീഡിപ്പിക്കുകയായിരുന്നു . വീട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ചേലക്കര പൊലീസ് അധ്യാപകനെ പ്രതിചേര്‍ക്കുകയും അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു. എന്നാല്‍ പ്രതിക്ക് ഒരു ദിവസത്തിനുള്ളില്‍ തന്നെ കോടതി ജാമ്യം അനുവദിച്ചു. ഇതിനു പിന്നില്‍ പൊലീസിന്റെയും പ്രോസിക്യൂഷന്റേയും ഒത്തുകളിയാണെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്.

പെണ്‍കുട്ടിക്ക് നീതി ലഭ്യമാക്കുന്നതിനായി മുഖ്യമന്ത്രിക്കുള്‍പ്പെടെ പരാതി നല്‍കാനും ഹൈക്കോടതിയെ സമീപിക്കാനുമൊരുങ്ങുകയാണ് കുടുംബം.

Leave a comment

Your email address will not be published. Required fields are marked *