Blog Post

Karanavars > News > latest news > പ്രണയം നിരസിച്ചു; കാമുകന്‍ കോളേജ് അധ്യാപികയെ പെട്രോളൊഴിച്ചു തീകൊളുത്തി

പ്രണയം നിരസിച്ചു; കാമുകന്‍ കോളേജ് അധ്യാപികയെ പെട്രോളൊഴിച്ചു തീകൊളുത്തി

മുംബൈ: നാഗ്പുരിനടുത്ത് വാര്‍ധയില്‍ മുന്‍ കാമുകന്‍ കോളേജ് അധ്യാപിക(25)യെ പെട്രോള്‍ ഒഴിച്ചു തീകൊളുത്തി. ഗുരുതരമായി പൊള്ളലേറ്റ അധ്യാപിക ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ വിവാഹിതനും 7 മാസം പ്രായമുള്ള കുഞ്ഞിന്റെ പിതാവുമായ പ്രതി വികേഷ് നഗ്രാലെ(27)യെ പോലീസ് അറസ്റ്റ് ചെയ്തു. കേസ് അതിവേഗ കോടതിക്കു കൈമാറുമെന്ന് ആഭ്യന്തരമന്ത്രി അനില്‍ ദേശ്മുഖ് അറിയിച്ചു.

ഏറെക്കാലം അടുപ്പത്തിലായിരുന്നു ഇരുവരുമെന്നും 2 വര്‍ഷം മുന്‍പ് ബന്ധത്തില്‍നിന്ന് അധ്യാപിക പിന്മാറിയതിനെ പ്രതികാരമാണ് ആക്രമണമെന്നും പൊലീസ് പറഞ്ഞു. നഗ്രാലെയുടെ ശല്യത്തെ തുടര്‍ന്ന് അധ്യാപികയുടെ ഭര്‍ത്താവ് കഴിഞ്ഞ വര്‍ഷം വിവാഹമോചനം നേടിയിരുന്നു.

ഇന്നലെ രാവിലെ ഏഴരയ്ക്ക് വാര്‍ധയിലെ ഹിഗന്‍ഘട്ടില്‍ ബസിറങ്ങി കോളേജിലേക്ക് നടന്നുപോകവെയാണ് ബൈക്കിലെത്തിയ യുവാവ് പെട്രോളുമായി എത്തി അധ്യാപികയുടെ ദേഹത്തൊഴിച്ച്‌ തീ കൊളുത്തിയത്. അതിനുശേഷം കടന്നുകളഞ്ഞ ഇയാളെ പിന്നീടാണ് പോലീസ് അറസ്റ്റ് ചെയ്തത്.

Leave a comment

Your email address will not be published. Required fields are marked *