Blog Post

Karanavars > News > latest news > മകന്റെ കാമുകിയെ തടവിലാക്കി താലി കെട്ടി, ലൈംഗികമായി പീഡിപ്പിച്ചു; മകന്റെ പരാതിയില്‍ അറസ്റ്റില്‍

മകന്റെ കാമുകിയെ തടവിലാക്കി താലി കെട്ടി, ലൈംഗികമായി പീഡിപ്പിച്ചു; മകന്റെ പരാതിയില്‍ അറസ്റ്റില്‍

ചെന്നൈ: മകന്റെ കാമുകിയെ തടവിലിട്ട് ലൈംഗികമായി പീഡിപ്പിച്ച്‌ പിതാവ്. മകന്‍ മുകേഷ് കണ്ണന്‍ നല്‍കിയ പരാതിയില്‍ ബിസിനസുകാരനായ പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. തമിഴ്‌നാട്ടിലെ നാഗപ്പട്ടണത്തില്‍ വസ്ത്രവ്യാപാര സ്ഥാപനം നടത്തുന്ന നിത്യാനന്ദം എന്നയാളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

മുകേഷിന്റെ 20കാരിയായ കാമുകിയെ രണ്ട് ദിവസമാണ് നിത്യാനന്ദം തടവിലിട്ട് പീഡിപ്പിച്ചത്. യുവതിയോടുള്ള മുകേഷിന്റെ പ്രണയം നിത്യാനന്ദം പലവട്ടം വിലക്കിയിട്ടുണ്ടെന്നും മുകേഷ് പരാതിയില്‍ പറയുന്നുണ്ട്. ഐഐടിയില്‍ ഒന്നിച്ച്‌ പഠിച്ചവരാണ് മുകേഷും യുവതിയും, ചെന്നൈയിലെ ഒരു സ്ഥാപനത്തില്‍ ഇവര്‍ ഒന്നിച്ച്‌ ജോലി ചെയ്തിട്ടുണ്ട്. ഈ ബന്ധം അവസാനിപ്പിക്കാനാണ് കാമുകിയെ വിളിച്ച്‌ വരുത്തി പീഡിപ്പിക്കുകയായിരുന്നു.

വീട്ടിലേക്ക് യുവതിയെ വിളിച്ചുവരുത്തി, ആദ്യം തന്നെ ഫോണ്‍ വാങ്ങിവച്ചു. പിന്നീട് യുവതിയുടെ കഴുത്തില്‍ ബലമായി താലി ചാര്‍ത്തി അവരെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. പിന്നീട് ആരും അറിയാതെ രണ്ട് ദിവസം വീട്ടില്‍ വച്ച്‌ പീഡനം തുടര്‍ന്നു. പിന്നീട് പെണ്‍കുട്ടിയെ നിത്യാനന്ദം ഒരു സുഹൃത്തായ ശക്തിവേലിന്റെ അരുവിക്കാടുള്ള വീട്ടിലേക്ക് മാറ്റി. ശേഷം സംഭവം അറിഞ്ഞ മുകേഷ് കഴിഞ്ഞ വ്യാഴാഴ്ച സ്ഥലത്ത് എത്തുകയും യുവതിയെ രക്ഷിച്ച്‌ പോലീസില്‍ പരാതി നല്‍കുകയുമായിരുന്നു.

Leave a comment

Your email address will not be published. Required fields are marked *