Blog Post

Karanavars > News > latest news >  കൊറോണ വൈറസ്; ഐസൊലേഷന്‍ വാര്‍ഡില്‍ നിരീക്ഷിച്ചിരുന്ന രണ്ട് പേരെ കാണാനില്ല

 കൊറോണ വൈറസ്; ഐസൊലേഷന്‍ വാര്‍ഡില്‍ നിരീക്ഷിച്ചിരുന്ന രണ്ട് പേരെ കാണാനില്ല

ഭോപ്പാല്‍: കൊറോണ വൈറസ് ബാധിച്ചിട്ടുണ്ടെന്ന് സംശയിച്ച്‌ ഐസൊലേഷന്‍ വാര്‍ഡില്‍ നിരീക്ഷിച്ചിരുന്ന രണ്ടുപേരെ കാണാനില്ല. മധ്യപ്രദേശിലെ ആശുപത്രിയില്‍ നിന്നാണ് ഇവരെ കാണാതായത്. കാണാതായവര്‍ ചൈനയില്‍ നിന്നും എത്തിയതാണ്.

കാണാതായതില്‍ ഒരാള്‍ വുഹാന്‍ സര്‍വകലാശാലയിലെ എംബിബിഎസ് വിദ്യാര്‍ഥിയാണ്. ചുമയും ജലദോഷവും തൊണ്ടവേദനയും വന്നതോടെയാണ് കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ ചികിത്സ തേടിയ ഇയാളെ ഐസൊലേഷന്‍ വാര്‍ഡിലാണ് പ്രവേശിപ്പിച്ചിരുന്നത്. ഞായറാഴ്ചയാണ് ഇയാളില്‍ നിന്ന് പരിശോധനക്കായി സാമ്ബിളുകള്‍ ശേഖരിക്കാന്‍ തീരുമാനിച്ചിരുന്നതിനിടയ്ക്കാണ് ഇയാളെ കാണാതായത്.

കാണാതായ രണ്ടാമത്തെയാള്‍ ചൈനയില്‍നിന്ന് മൂന്നു ദിവസങ്ങള്‍ക്ക് മുമ്ബാണ് ജബല്‍പുരിലെത്തിയത്ഇയാളെയും ഐസൊലേഷന്‍ വാര്‍ഡില്‍ നിരീക്ഷിച്ച്‌ വരുന്നതിനിടയിലാണ് കാണാതായതെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

Leave a comment

Your email address will not be published. Required fields are marked *