Blog Post

Karanavars > News > Keralam > ടൂറിസ്റ്റ് ബസിനെ മറികടക്കാന്‍ ശ്രമിച്ചു; ആംബുലന്‍സ് ഡ്രൈവറെ മര്‍ദ്ദിച്ച്‌ ബസ് ജീവനക്കാര്‍

ടൂറിസ്റ്റ് ബസിനെ മറികടക്കാന്‍ ശ്രമിച്ചു; ആംബുലന്‍സ് ഡ്രൈവറെ മര്‍ദ്ദിച്ച്‌ ബസ് ജീവനക്കാര്‍

കോഴിക്കോട്: ടൂറിസ്റ്റ് ബസിനെ മറികടക്കാന്‍ ശ്രമിച്ച ആംബുലന്‍സിന്റെ ഡ്രൈവറെ ബസ് ജീവനക്കാര്‍ മര്‍ദിച്ചതായി പരാതി. കോഴിക്കോട്ട് ഈങ്ങാപ്പുഴയില്‍ ഇന്ന് രാവിലെ ഏഴുമണിക്ക് ആയിരുന്നു സംഭവം. ആംബുലന്‍സ് ഡ്രൈവറെ ടൂറിസ്റ്റ് ബസ് ജീവനക്കാര്‍ ക്രൂരമായി മര്‍ദ്ദിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തായിരിക്കുകയാണ്.

ആംബുലന്‍സിന് വഴി നല്‍കാതെയായിരുന്നു ബസിന്റെ യാത്ര. കോഴിക്കോട് മെഡിക്കല്‍ കോളജ് സഹായി ആംബുലന്‍സ് ഡ്രൈവര്‍ സിറാജിനെയാണ് ഈങ്ങാപ്പുഴയില്‍ വെച്ചു ബസ് ജീവനക്കാര്‍ മര്‍ദിച്ചത്. ഇതേത്തുടര്‍ന്ന് നാട്ടുകാര്‍ ബസ് തടഞ്ഞുവെച്ചു പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. അക്രമത്തില്‍ പരുക്കേറ്റ ആംബുലന്‍സ് ഡ്രൈവറെ താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Leave a comment

Your email address will not be published. Required fields are marked *