Blog Post

Karanavars > News > latest news > കുട്ടികളുടെ അശ്ലീല വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കിട്ട ഇതര സംസ്ഥാന തൊഴിലാളി പിടിയില്‍

കുട്ടികളുടെ അശ്ലീല വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കിട്ട ഇതര സംസ്ഥാന തൊഴിലാളി പിടിയില്‍

കോയമ്ബത്തൂര്‍•കുട്ടികളുടെ അശ്ലീല വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കിട്ടതിന് 19 കാരനായ അസം സ്വദേശി അറസ്റ്റിലായി. രംഗസമുദ്രത്തിന് സമീപം ഒരു സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന റാഫിക് ഇസ്ലാം എന്നയാളെയാണ് കോട്ടൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്.

കുട്ടികളുടെ അശ്ലീല വീഡിയോകള്‍ അപ്‌ലോഡ് ചെയ്യുകയും പങ്കിടുകയും ചെയ്യുന്ന ആളുകളെ കണ്ടെത്തുന്നതിന് തങ്ങള്‍ കുറച്ചുകാലമായി ഫേസ്ബുക്ക് അക്കൗണ്ടുകള്‍ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്ന് പൊള്ളാച്ചിക്കടുത്തുള്ള കോട്ടൂര്‍ പോലീസ് സ്റ്റേഷനിലെ ഒരു പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

ഞങ്ങള്‍ ഫേസ്ബുക്കില്‍ റാഫിക്കിന്റെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിച്ചുകൊണ്ടിരിക്കുകയായിരുന്നു, അദ്ദേഹം തന്റെ അക്കൗണ്ടില്‍ കുട്ടികളുടെ അശ്ലീലങ്ങള്‍ അപ്‌ലോഡുചെയ്യുന്നതും മറ്റുള്ളവരുമായി ഇടയ്ക്കിടെ പങ്കിടുന്നതും കണ്ടെത്തി,’ – ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ഇതേത്തുടര്‍ന്ന് കോട്ടൂര്‍ പോലീസ് റാഫിക്കിനെതിരെ ലൈംഗിക കുറ്റകൃത്യങ്ങളില്‍ നിന്ന് കുട്ടികളെ സംരക്ഷിക്കല്‍ (പോക്സോ) നിയമം, ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ആക്‌ട് എന്നീ വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു. പിന്നീട് ജില്ലാ മഹിള കോടതിയില്‍ ഹാജരാക്കിയ ഇയാളെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. തുടര്‍ന്ന് ഇയാളെ ജയിലിലേക്ക് മാറ്റി.

Leave a comment

Your email address will not be published. Required fields are marked *