Blog Post

Karanavars > News > latest news > കാമുകനൊപ്പം പോവാന്‍ അമ്മ പിഞ്ചു കുഞ്ഞിനെ കൊന്നു, കിടക്കയില്‍ പ്രത്യേക അറ ഉണ്ടാക്കി മൃതദേഹം ഒളിപ്പിച്ചു; അന്വേഷണം

കാമുകനൊപ്പം പോവാന്‍ അമ്മ പിഞ്ചു കുഞ്ഞിനെ കൊന്നു, കിടക്കയില്‍ പ്രത്യേക അറ ഉണ്ടാക്കി മൃതദേഹം ഒളിപ്പിച്ചു; അന്വേഷണം

ചണ്ഡീഗഡ്: കാമുകനൊപ്പം ഒളിച്ചോടാന്‍ രണ്ടര വയസ്സുളള മകനെ കൊന്ന് കിടക്കയ്ക്ക് ഉളളില്‍ ഒളിപ്പിച്ച നിലയില്‍. കാമുകനൊപ്പം ഒളിച്ചോടാന്‍ ഭാര്യയാണ് കൊലപാതകം നടത്തിയതെന്ന് ഭര്‍ത്താവ് ആരോപിച്ചു. പൊലീസ് അന്വേഷണം ആരംഭിച്ചു.

ചണ്ഡീഗഡിന് സമീപമുളള ബുറേയിലിലാണ് സംഭവം. മാതാപിതാക്കള്‍ കിടന്ന് ഉറങ്ങുന്ന കിടക്കയ്ക്ക് ഉളളില്‍ പ്രത്യേകം തയ്യാറാക്കിയ അറയിലാണ് കുട്ടിയെ കണ്ടെത്തിയത്. രണ്ടര വയസ്സുളള ദശരഥിന്റെ അച്ഛന്‍ ഇലക്‌ട്രീഷ്യനാണ്. ജോലി കഴിഞ്ഞ് തിരിച്ചുവന്നപ്പോള്‍ ഭാര്യയെയും കുഞ്ഞിനെയും കണ്ടില്ലെന്നും ബന്ധുക്കളുടെ വീട്ടില്‍ പോയി കാണുമെന്നാണ് ആദ്യം വിചാരിച്ചതെന്നും അച്ഛന്‍ പറയുന്നു. എന്നാല്‍ ഭാര്യയുമായി ഫോണില്‍ ബന്ധപ്പെട്ടപ്പോഴാണ് സംഭവം അറിഞ്ഞതെന്ന് ഭര്‍ത്താവ് മൊഴി നല്‍കിയതായി പൊലീസ് പറയുന്നു.

കുട്ടി കിടക്കയ്ക്കുളളില്‍ ഉണ്ടെന്ന ഭാര്യയുടെ മറുപടിയെ തുടര്‍ന്ന് അന്വേഷിച്ച ഭര്‍ത്താവ് രണ്ടര വയസ്സുകാരനെ കണ്ടെത്തുകയായിരുന്നു. കുട്ടിയെ കൊന്ന് ഭാര്യ കാമുകന് ഒപ്പം ഒളിച്ചോടിയെന്ന് ഭര്‍ത്താവ് പരാതി നല്‍കിയതായി പൊലീസ് പറയുന്നു. ഗ്ലൗസ് ഉപയോഗിച്ച്‌ വായ് മൂടിക്കെട്ടിയ നിലയിലാണ് കുട്ടിയെ കണ്ടെത്തിയത്. കുട്ടിയുടെ അമ്മയ്‌ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു. സ്ത്രീയെ കണ്ടെത്തുന്നതിനുളള ശ്രമങ്ങള്‍ ആരംഭിച്ചു.

Leave a comment

Your email address will not be published. Required fields are marked *