Blog Post

Karanavars > News > latest news > ഏഴു മക്കളും ഏഴ് ചെറു മക്കളുമുള്ള 60കാരിയുമായി 22കാരന് പ്രണയം; പൊലീസ് കേസെടുത്തു

ഏഴു മക്കളും ഏഴ് ചെറു മക്കളുമുള്ള 60കാരിയുമായി 22കാരന് പ്രണയം; പൊലീസ് കേസെടുത്തു

ഡല്‍ഹി: ഏഴ് കുട്ടികളുടെ അമ്മയായ 60കാരിയെ പ്രണയിച്ചതിന് 22കാരനെതിരെ പൊലീസ് കേസെടുത്തു. 60കാരിയുടെ ഭര്‍ത്താവിന്‍റെയും മകന്‍റെയും പരാതിയിലാണ് കേസ്. ഉത്തര്‍പ്രദേശിലെ ആഗ്രയിലാണ് സംഭവം. ഏഴു മക്കളും ഏഴ് ചെറുമക്കളുമുള്ള സ്ത്രീയെയാണ് 22കാരന്‍ പ്രണയിച്ചത്.

കഴിഞ്ഞ ദിവസം ആഗ്രയിലെ എത്മാദുദ്ദൗള പോലീസ് സ്റ്റേഷനിലാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. പ്രകാശ് നഗര്‍ സ്വദേശിയാണ് യുവാവിനെതിരെ പരാതിയുമായി രംഗത്തെത്തിയത്. തന്‍റെ ഭാര്യയുടെ പിന്നാലെ നടന്നു ശല്യം ചെയ്യുന്നുവെന്ന് കാട്ടിയാണ് പരാതി. ഇതോടെ 22കാരനെയും 60കാരിയെയും പൊലീസ് സ്റ്റേഷനില്‍ വിളിച്ചുവരുത്തി. ഇവിടെ വെച്ച്‌ തങ്ങള്‍ ഇഷ്ടത്തിലാണെന്നും വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും 22കാരന്‍ പറഞ്ഞു.

എന്നാല്‍ ഇത്തരമൊരു ബന്ധം സാധ്യമല്ലെന്നും പിന്‍മാറണമെന്നും പൊലീസ് ഇവരോടെ ആവശ്യപ്പെട്ടു. അത് സാധ്യമല്ലെന്നായിരുന്നു യുവാവിന്‍റെ മറുപടി. വിവാഹം നടത്തിത്തരണമെന്ന് ആവശ്യപ്പെട്ട് ഇയാള്‍ പൊലീസ് സ്റ്റേഷനില്‍ പ്രതിഷേധിക്കാനും തുടങ്ങി. ഇതോടെ യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും കേസെടുക്കുകയും ചെയ്തു.

ജാമ്യം ലഭിക്കാവുന്ന കുറ്റമാണ് യുവാവിനെതിരെ പൊലീസ് ചുമത്തിയിരിക്കുന്നത്. എന്നാല്‍ യുവാവിനെ ജാമ്യത്തില്‍ വിടണമെന്നും ഒരുമിച്ച്‌ ജീവിക്കാന്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് 60കാരിയായ സ്ത്രീ വീണ്ടും സ്റ്റേഷനിലെത്തിയത് പൊലീസിന് തലവേദനയായി. ഇയാള്‍ പുറത്തിറങ്ങുന്നതോടെ വീണ്ടും പ്രശ്നങ്ങള്‍ തുടങ്ങുമെന്ന ആശങ്കയിലാണ് നാട്ടുകാരും സ്ത്രീയുടെ ബന്ധുക്കളും.

Leave a comment

Your email address will not be published. Required fields are marked *