Blog Post

Karanavars > News > Business > സ്വര്‍ണ വിലയില്‍ ഇടിവ് : ഇന്നത്തെ നിരക്കിങ്ങനെ

സ്വര്‍ണ വിലയില്‍ ഇടിവ് : ഇന്നത്തെ നിരക്കിങ്ങനെ

കൊച്ചി : സംസ്ഥാനത്ത് സ്വര്‍ണ വില കുറഞ്ഞു. പവന് 160 രൂ​പ​യും,ഗ്രാ​മി​ന് 20 രൂ​പയുമാണ് കുറഞ്ഞത്. ഇതനുസരിച്ച്‌ പ​വ​ന് 28,480 രൂ​പയും,ഗ്രാ​മി​ന് 3,560 രൂ​പ​യി​ലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. കഴിഞ്ഞ ദിവസം സ്വര്‍ണ വില കൂടിയിരുന്നു. പവന് 320 രൂപയും, ഗ്രാമിന് 40 രൂപയുമാണ് വര്‍ദ്ധിച്ചത്. ഇതനുസരിച്ച്‌ പവന് 28,640 രൂപയിലും, ഗ്രാമിന് 3,580 രൂപയിലുമാണ് വ്യാപാരം നടന്നത്. മൂന്നാഴ്ചയ്ക്കിടയിലെ ഏറ്റവും ഉയര്‍ന്ന വിലയാണിത്.

രണ്ടാം തീയതി പവന് 80 രൂപ കുറഞ്ഞിരുന്നു. പവന് 28,320ഉം, ഗ്രാമിന് 3,540 രൂപയുമായിരുന്നു വില. മൂന്നാം തീയതി വരെ ഈ വിലയിലാണ് വ്യാപാരം നടന്നത്. ആഗോള വിപണിയിലും സ്വര്‍ണ വില വര്‍ദ്ധിച്ചുഔണ്‍സിന് 1,479.20 ഡോളര്‍ എന്ന നിലവാരത്തിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഒരു ഗ്രാം സ്വര്‍ണത്തിനു 47.56 ഡോളറും ഒരു കിലോഗ്രാം സ്വര്‍ണത്തിനു 47,557.38 ഡോളറുമാണ് വില.

സംസ്ഥാനത്തെ വെള്ളി വിലയില്‍ മാറ്റമില്ല ഗ്രാമിന് 47.80 രൂപ എന്ന നിലവാരത്തിലാണ് വ്യാപാരം പുരോഗമിക്കുന്നത്. എട്ടു ഗ്രാം വെള്ളിയ്ക്ക് 380 രൂപയും ഒരു കിലോഗ്രാം വെള്ളിയ്ക്ക് 47,500 രൂപയുമാണ് ഇന്നത്തെ വില.

Leave a comment

Your email address will not be published. Required fields are marked *