Blog Post

Karanavars > News >

സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി സിക വൈറസ് സ്ഥിരീകരിച്ചു; അഞ്ചു പേരുടെ പരിശോധനാ ഫലം നെഗറ്റീവ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി സിക വൈറസ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. തലസ്ഥാനത്തെ മറ്റൊരു സ്വകാര്യ ആശുപത്രിയില്‍ നിന്നും കോയമ്ബത്തൂര്‍ ലാബില്‍ അയച്ച സാമ്ബിളിലാണ് സിക വൈറസ് സ്ഥിരീകരിച്ചത്. ഈ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയ 73 വയസുകാരിയിലാണ് സിക്ക വൈറസ് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് 19 പേര്‍ക്കാണ് സിക വൈറസ് സ്ഥിരീകരിച്ചതെന്നും മന്ത്രി വ്യക്തമാക്കി. അതേസമയം എന്‍.ഐ.വി. ആലപ്പുഴയില്‍ അയച്ച 5 സാമ്ബിളുകള്‍ കൂടി നെഗറ്റീവായി. സിക; ഗര്‍ഭിണികള്‍ക്ക് വൈറസ് […]

Read More

സംസ്ഥാനത്ത് സിക ബാധിച്ചവരുടെ എണ്ണം 15 ആയി

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഒരാള്‍ക്ക് കൂടി സിക വൈറസ് സ്ഥിരീകരിച്ചു. ഇതോടെ സിക ബാധിച്ചവരുടെ എണ്ണം 15 ആയി. കഴിഞ്ഞ ദിവസം 14 പേര്‍ക്ക് സിക ബാധിച്ചതായി സ്ഥിരീകരിച്ചിരുന്നു. തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള പാറശാല സ്വദേശിയായ 24 വയസ്സുകാരിയായ ഗര്‍ഭിണിക്കാണ് രോഗം ആദ്യം റിപോര്‍ട് ചെയ്തത്. രോഗബാധിതരില്‍ ഭൂരിഭാഗവും ആരോഗ്യപ്രവര്‍ത്തകരാണ്. രോഗബാധിതരെല്ലാം തിരുവനന്തപുരം കോര്‍പറേഷന്‍ പരിധിയിലെ താമസക്കാരാണ്. ആരോഗ്യമന്ത്രി വീണാ ജോര്‍ജും ഡിഎംഒമാരുമായുള്ള യോഗം ഉടന്‍ ചേരും. ഗര്‍ഭിണികളേയാണ് സിക വൈറസ് സാരമായി ബാധിക്കുന്നത്. ഗര്‍ഭകാലത്ത് സിക വൈറസ് […]

Read More