കോവിഡ് വന്നതും പോയതുമറിയാത്തവര്‍ 10.76 ശതമാനം
തിരുവനന്തപുരം: സംസ്ഥാനത്ത് ആരോഗ്യവകുപ്പ് നടത്തിയ സീറോ പ്രിവലന്‍സ് സര്‍വേയില്‍ കോവിഡ് വന്നതും പോയതുമറിയാത്തവര്‍ 10.76 ശതമാനമെന്ന് കണ്ടെത്തല്‍. പൊതുജനങ്ങള്‍, ആരോഗ്യ പ്രവര്‍ത്തകര്‍, കോവിഡ് മുന്നണി പോരാളികള്‍ ഉള്‍പ്പെടെ ആകെ 20,939 പേരിലാണ് ഫെബ്രുവരിയില്‍ പഠനം നടത്തിയത്. സര്‍വേക്ക് വിധേയമാക്കിയ മുതിര്‍ന്ന പൗരന്മാരില് എട്ട് ശതമാനം പേരും രോഗം വന്നതറിയാതെ ഭേദമായവരാണ്. ആരോഗ്യ പ്രവര്‍ത്തകര്‍ക്കിടയിലുള്ള സീറോ പ്രിവലന്‍സ് 10.5 ശതമാനം മാത്രമാണ്. കോവിഡ് മുന്‍നിര പ്രവര്‍ത്തകര്‍ക്കിടയിലുള്ള സീറോ പ്രിവലന്‍സ് 12 ശതമാനവും. 2020 മേയിലാണ് ഐ.സി.എം.ആര് കേരളത്തില്‍ ആദ്യമായി […]