ടൈംടേബിള്‍ തയ്യാറാക്കി, ചിട്ടയോടെ പഠിച്ചു, പക്ഷേ എല്ലാം വെറുതെയായി; ഉത്തര്‍പ്രദേശില്‍ പോലീസ് വെടിവെയ്പ്പില്‍ കൊല്ലപ്പെട്ടത് സിവില്‍ സര്‍വ്വീസ് സ്വപ്‌നം കണ്ട യുവാവ്
ലഖ്‌നൗ: പൗരത്വ നിയമഭേദഗതിക്കെതിരെ ഉത്തര്‍പ്രദേശില്‍ നടന്ന പ്രക്ഷോഭത്തില്‍ പോലീസിന്റെ വെടിവെയ്പ്പില്‍ കൊല്ലപ്പെട്ടവരില്‍ ഒരാള്‍ സിവില്‍ സര്‍വ്വീസ് സ്വപ്‌നം കണ്ട യുവാവ്. ടൈംടേബിള്‍ തയ്യാറാക്കി ചിട്ടയോടുകൂടി പഠിച്ച് മനസ്സും ശരീരവും ഒരു പോലെ സിവില്‍ സര്‍വ്വീസ് പരീക്ഷയ്ക്കായി ഒരുക്കിയ സുലേമാന്‍(20) ഉത്തര്‍പ്രദേശിലെ ബിജ്‌നൂരില്‍ നടന്ന പ്രക്ഷോപത്തിനിടെയാണ് വെടിയേറ്റ് മരിച്ചത്. സിവില്‍ സര്‍വ്വീസ് പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പിന്റെ ഭാഗമായി ടൈം ടേബിള്‍ തയ്യാറാക്കിയായിരുന്നു സുലേമാന്റെ പഠനം. ഒരു ദിവസം രണ്ട് നേരം അയാള്‍ പള്ളിയില്‍ നമസ്‌ക്കരിക്കാന്‍ പോകുമായിരുന്നു. ടൈംടേബിള്‍ പ്രകാരം 2.30ന് ഹിന്ദി […]