Blog Post

Karanavars > News >

നിമിഷപ്രിയയുടെ മോചനം; ചര്‍ച്ചയ്ക്ക് തയ്യാറെന്ന് യെമന്‍ പൗരന്റെ കുടുംബം, ദയാധനമായി 50 ദശലക്ഷം യെമന്‍ റിയാല്‍ നല്‍കണം

സനാ: യെമന്‍ പൗരനെ കൊലപ്പെടുത്തിയ കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന മലയാളി നഴ്‌സ് ആയ നിമിഷപ്രിയയുടെ മോചനം സംബന്ധിച്ച്‌ ചര്‍ച്ചയില്‍ പുരോഗതി.ദയാധനത്തെപ്പറ്റി ച‌ര്‍ച്ചചെയ്യാന്‍ കൊല്ലപ്പെട്ട തലാലിന്റെ കുടുംബം തയ്യാറാണെന്ന് യെമന്‍ അധികൃതര്‍ അറിയിച്ചു. യെമന്‍ ഉദ്യോഗസ്ഥര്‍ ജയിലിലെത്തി നിമിഷപ്രിയയെ കണ്ടു. തലാലിന്റെ കുടുംബം ദയാധനമായി 50 ദശലക്ഷം യെമന്‍ റിയാല്‍ ആവശ്യപ്പെട്ടുവെന്നും റംസാന്‍ അവസാനിക്കും മുന്‍പ് തീരുമാനം അറിയിക്കണമെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. പത്ത് ദശലക്ഷം യെമന്‍ റിയാല്‍ കോടതി ചെലവ് ഇനത്തില്‍ പിഴയും നല്‍കണം. അതേസമയം,യെമനിലേക്ക് […]

Read More

യെമന്‍ പൗരനെ വധിച്ച കേസില്‍ നിമിഷ പ്രിയയുടെ വധശിക്ഷ ശരിവച്ചു

സന: യെമന്‍ പൗരനെ വധിച്ച കേസില്‍ ശിക്ഷാവിധിക്കെതിരെ മലയാളി യുവതി നിമിഷ പ്രിയ നല്‍കിയ അപ്പീല്‍ കോടതി തള്ളി. നിമിഷ പ്രിയക്ക് വധശിക്ഷ വിധിച്ച വിചാരണ കോടതിയുടെ ഉത്തരവ് അപ്പീല്‍ കോടതി ശരിവയ്ക്കുകയായിരുന്നു. ക്ലിനിക്ക് തുടങ്ങാന്‍ സഹായിക്കാമെന്ന് പറഞ്ഞ് സമീപിച്ച യെമന്‍ പൗരനായ തലാല്‍ അബ്ദു മെഹ്ദി തന്റെ പാസ്‌പോര്‍ട്ട് തട്ടിയെടുത്തുവെന്നും തന്നെ ഭീഷണിപ്പെടുത്തിയെന്നും വിവാഹം കഴിക്കാന്‍ നിര്‍ബന്ധിച്ചുവെന്നും ജീവന്‍ രക്ഷിക്കാനുള്ള ശ്രമത്തിലാണ് കൊലപാതകം നടന്നതെന്നുമാണ് നിമിഷ പ്രിയയുെട വാദം. വിചാരണ േകാടതിയില്‍ അറബിയിലാണ് വിചാരണ നടന്നതെന്നും […]

Read More