തിരുവനന്തപുരത്ത് യെദിയൂരപ്പക്ക് നേരെ കരിങ്കൊടി പ്രതിഷേധം
തിരുവനന്തപുരം: തലസ്ഥാനത്ത് സ്വകാര്യ സന്ദര്‍ശനത്തിനെത്തിയ കര്‍ണാടക മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പക്ക് നേരെ ഇന്നും ഇന്നലെയുമായി കെ.എസ്.യു-യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം. തിരുവനന്തപുരത്തു നിന്ന് രാജരാജേശ്വരി ക്ഷേത്ര ദര്‍ശനത്തിനായി കണ്ണൂരിലേക്ക് തിരിക്കാന്‍ വിമാനത്താവളത്തിലെത്തിയപ്പോഴായിരുന്നു കെ.എസ്.യു പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിക്കാന്‍ ശ്രമിച്ചത്. എന്നാല്‍ ഇത് പൊലീസ് തടയുകയായിരുന്നു. തിങ്കളാഴ്ച കെ.എസ്.യു, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രണ്ടിടത്ത് യെദിയൂരപ്പയുടെ വാഹനത്തിന് നേരെ കരിങ്കൊടി കാണിച്ചിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് 20 ഓളം പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. വൈകുന്നേരം തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ യെദിയൂരപ്പ […]