വനിത ടി20 ലോകകപ്പ് സെമിയിലെത്തുന്ന ആദ്യ ടീമായി ഇന്ത്യ
വനിത ടി20 ലോകകപ്പ് 2020ല്‍ സെമി ഫൈനല്‍ ഉറപ്പാക്കുന്ന ആദ്യ ടീമായി ഇന്ത്യ. ഇന്നത്തെ മത്സരത്തില്‍ ന്യൂസിലാണ്ടിനെതിരെ ആവേശകരമായ 4 റണ്‍സ് വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ടീം തങ്ങളുടെ മൂന്ന് മത്സരങ്ങളില്‍ നിന്നുള്ള മൂന്നാം ജയം ഉറപ്പാക്കിയതോടെ ടൂര്‍ണ്ണമെന്റിന്റെ സെമി ഉറപ്പാക്കുകയായിരുന്നു. ഓസ്ട്രേലിയ, ബംഗ്ലാദേശ്, ന്യൂസിലാണ്ട് എന്നീ ടീമുകളെയാണ് ഇന്ത്യ ഇതുവരെ പരാജയപ്പെടുത്തിയത്. ഇന്ന് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഷഫാലിയുടെ(46) റണ്‍സ് പ്രകടനത്തിന്റെ ബലത്തില്‍ 133 റണ്‍സാണ് 8 വിക്കറ്റ് നഷ്ടത്തില്‍ നേടിയത്. മറുപടി ബാറ്റിംഗിനിറങ്ങിയ […]