വനിത ഹോക്കി: ഇന്ത്യക്ക് തുടര്‍ച്ചയായ മൂന്നാം തോല്‍വി
ടോക്യോ ഒളിമ്ബിക്സില്‍ ഇന്ത്യന്‍ വനിത ഹോക്കി ടീമിന് തുടര്‍ച്ചയായ മൂന്നാം തോല്‍വി. ബ്രിട്ടനാണ് ഇന്ത്യയെ 4-1ന് തകര്‍ത്തത്. ഹന്ന മാര്‍ട്ടിന്‍ (2, 19), ലില്ലി ഓസ്ലി (41), ഗ്രേസ് ബാല്‍സണ്‍ (57) എന്നിവരാണ് ബ്രിട്ടനായി സ്കോര്‍ ചെയ്തത്. 23ാം മിനിറ്റില്‍ ശര്‍മിള ദേവിയാണ് ഇന്ത്യയുടെ ഏക ഗോള്‍ സ്കോര്‍ ചെയ്തത്. പൂള്‍ എയില്‍ നിലവിലെ ജേതാക്കളുടെ തുടര്‍ച്ചയായ രണ്ടാം വിജയമാണ്. ഇൗ മത്സരത്തില്‍ സമനിലയെങ്കിലും നേടേണ്ടത് ഇന്ത്യക്ക് അനിവാര്യമായിരുന്നു. എന്നാല്‍ നോക്കൗട്ട് റൗണ്ട് സാധ്യത നിലനിര്‍ത്താന്‍ ഇന്ത്യക്ക് […]