ടിക് ടോക് വഴി പ്രണയത്തിലായ യുവാവിനെ തേടി പര്‍ദ ധരിച്ച് യുവതി ഇറങ്ങി:കാല് വിരലുകളില്‍ നെയില്‍ പോളിഷ് കണ്ടു സംശയം തോന്നി: തട്ടിപ്പുകാരിയെന്നു കരുതി നാട്ടുകാര്‍ പൊലീസിലേല്പിച്ചു
ചേലക്കര: ടിക് ടോക് വഴി പ്രണയത്തിലായ യുവാവിനെ തേടി ഇറങ്ങിയ യുവതിയെ തട്ടിപ്പുകാരിയെന്നു കരുതി നാട്ടുകാര്‍ പൊലീസിലേല്പിച്ചു. പര്‍ദ ധരിച്ച് പങ്ങാരപ്പിള്ളിയിലാണ് യുവതി എത്തിയത്. തൊടുപുഴ സ്വദേശിനിയായ ഇവര്‍ ആരോഗ്യ വകുപ്പില്‍ നിന്ന് ഡെങ്കിപ്പനി സര്‍വേയ്ക്കെന്നു പറഞ്ഞാണു വീടുകളിലെത്തിയത്. ഏകദേശ ധാരണ വച്ച് വീടു കണ്ടു പിടിക്കാനുള്ള ശ്രമം യുവാവിന്റെ വീടിനു സമീപത്തെത്തും മുമ്ബ് വിഫലമായി. പിന്നീട് സഹോദരനെ വിളിച്ചു വരുത്തി യുവതിയെ ഒപ്പം പറഞ്ഞയച്ചു. വിവാഹ ബന്ധം വേര്‍പെടുത്തി തനിച്ചു താമസിക്കുന്ന യുവതി ടിക് ടോക് […]