സ്ത്രീ പുരുഷന്‍റെ സ്വത്തല്ല; കൂടെ ജീവിക്കാന്‍ നിര്‍ബന്ധിക്കാനാവില്ല- സുപ്രീം കോടതി
ന്യൂഡല്‍ഹി: തന്‍റെ കൂടെ ജീവിക്കണമെന്ന് നിര്‍ബന്ധിക്കാവുന്ന പുരുഷന്‍റെ സ്വത്തും അടിമയുമല്ല സ്ത്രീയെന്ന് സുപ്രീം കോടതി. തന്‍റെ ഭാര്യയോട് കൂടെ ജീവിക്കാന്‍ പരമോന്നത കോടതി ഉത്തരവിടണമെന്നാവശ്യപ്പെട്ട് ഒരാള്‍ നല്‍കിയ കേസില്‍ വാദം കേള്‍ക്കവെയാണ് അഭിപ്രായപ്രകടനം. ”നിങ്ങള്‍ എന്താണ് ചിന്തിക്കുന്നത്? ഇങ്ങനെ ഉത്തരവിടാന്‍ സ്ത്രീ നിങ്ങളുടെ സ്വത്താണോ? ഭാര്യയോട് നിങ്ങള്‍ക്കു പിന്നാലെ നടക്കണമെന്ന് പറയാനാകുമോ?” ജസ്റ്റീസ് സഞ്ജയ് കിഷന്‍ കൗളും ഹേമന്ദ് ഗുപ്തയുമടങ്ങിയ ബെഞ്ച് ചോദിച്ചു. ഗോരഖ്പൂര്‍ കുടുംബകോടതി ഹിന്ദു വൈവാഹിക നിയമം ഒമ്ബതാം വകുപ്പ് പ്രകാരം പുരുഷന് അനുകൂലമായി […]