കൊടുങ്ങല്ലൂരില്‍ മക്കള്‍ക്കൊപ്പം സ്കൂട്ടറില്‍ സഞ്ചരിക്കവേ വെട്ടേറ്റ യുവതി മരിച്ചു
കൊടുങ്ങല്ലൂര്‍ (തൃശൂര്‍): വ്യാഴാഴ്ച രാത്രി സ്കൂട്ടറില്‍ സഞ്ചരിക്കവേ വെട്ടേറ്റ യുവതി മരിച്ചു. എറിയാട് ബ്ലോക്ക് ഓഫിസിന് തെക്ക് മാങ്ങാറ പറമ്ബില്‍ നാസറിന്റെ ഭാര്യ റിന്‍സി (30) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ എട്ടോടെയാണ് മരണം. കൈക്കും തലക്കും മറ്റും പരിക്കേറ്റ റിന്‍സിയെ കൊടുങ്ങല്ലൂര്‍ ചന്തപ്പുര എ.ആര്‍. മെഡിക്കല്‍ സെന്ററില്‍ പ്രവേശിപ്പിച്ചിരുന്നു. വ്യാഴായ്ച രാത്രി എട്ടിനാണ് സംഭവം. എറിയാട് കേരള വര്‍മ്മ സ്ക്കൂളിന് സമീപം ഇവര്‍ക്ക് വസ്ത്രക്കടയുണ്ട്. കടയിലുണ്ടായിരുന്ന ഭര്‍ത്താവിന്‍റെ അടുത്തുനിന്ന് മക്കളോടൊപ്പം വീട്ടിലേക്ക് മടങ്ങുമ്ബോഴാണ് പ്രതി ആക്രമിച്ചത്. […]