ആലപ്പുഴ മാന്നാറില്‍ വീടാക്രമിച്ച് യുവതിയെ തട്ടിക്കൊണ്ടു പോയി
ആലപ്പുഴ: മാന്നാറില്‍ ഗള്‍ഫില്‍നിന്നെത്തിയ യുവതിയെ വീടാക്രമിച്ച് അജ്ഞാത സംഘംതട്ടിക്കൊണ്ടുപോയി. ആലപ്പുഴ മാന്നാറില്‍ കൊട്ടുവിളയില്‍ ബിന്ദുവിനെയാണ് തട്ടിക്കൊണ്ടുപോയത്. പുലര്‍ച്ചെ രണ്ടുമണിയോടെയാണ് സംഭവം. നാല് ദിവസങ്ങള്‍ക്ക് മുമ്ബാണ് ബിന്ദു ഗള്‍ഫില്‍നിന്നെത്തിയത്. സ്വര്‍ണക്കടത്ത് സംഘമാണ് തട്ടിക്കൊണ്ടുപോവലിന് പിന്നിലെന്നാണ് സംശയിക്കുന്നത്. വീടിന്റെ വാതില്‍ തകര്‍ത്ത ശേഷം ബലംപ്രയോഗിച്ച് ബിന്ദുവിനെ തട്ടികൊണ്ടുപോവുകയായിരുന്നു. സംഭവത്തില്‍ മാന്നാര്‍ പോലിസ് കേസെടുത്തു. ഗള്‍ഫില്‍ സൂപ്പര്‍മാര്‍ക്കറ്റില്‍ അക്കൗണ്ടന്റായി ജോലിചെയ്യുകയാണ് ബിന്ദു. 15 പേരടങ്ങിയ സംഘമാണ് സംഭവത്തിന് പിന്നിലെന്ന് കുടുംബം പറയുന്നു. വീടിന്റെ ഗെയ്റ്റ് തുറന്ന് അകത്തെത്തിയ സംഘം കോളിങ് ബെല്ലടിച്ചു. മുറ്റത്ത് പത്ത് […]