കല്യാണമേളം കഴിഞ്ഞ് ഗള്‍ഫുകാരന്‍ പറന്നു, പത്ത് പവനുമായി കഞ്ചാവ് കേസ് പ്രതിയോടൊപ്പം ഭാര്യയും മുങ്ങി
കോട്ടയം: കല്യാണം കഴിഞ്ഞ് പത്താം നാള്‍ ഗള്‍ഫുകാരന്‍ പറന്നു. മണവാട്ടിയാവട്ടെ, പഴയ കാമുകനെ ഭര്‍തൃവീട്ടില്‍ വിളിച്ചുവരുത്തി, അതും പാതിരാത്രിയില്‍. വീട്ടുകാര്‍ക്ക് സംശയം തോന്നിയെന്ന് മനസിലാക്കിയ 19കാരി കാമുകനുമായി സ്ഥലം വിട്ടു, 10 പവന്റെ ആഭരണങ്ങളുമായി. കാമുകനാവട്ടെ, കഞ്ചാവ് കേസിലെ പ്രതിയും. ഇരുവരുടെയും മൊബൈല്‍ ഫോണ്‍ ഓഫാണ്. എന്തായാലും തൃക്കൊടിത്താനം പൊലീസ് ഇതേക്കുറിച്ച് അന്വേഷണം തുടങ്ങി. ആറു മാസം മുന്‍പാണ് 19കാരിയും 21കാരനായ പ്രവാസിയുമായി കല്യാണം നടന്നത്. ആര്‍ഭാടമായിട്ടായിരുന്നു വിവാഹം. പത്താം ദിവസം യുവാവ് ജോലി സ്ഥലത്തേക്ക് മടങ്ങി. […]