സഹോദരനെന്ന് പരിചയപ്പെടുത്തി വീട്ടിൽ കയറ്റി, യുവതിയുടെ വഴിവിട്ട ജീവിതത്തിൽ ഭർത്താവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭാര്യ അറസ്റ്റിൽ
മലയിൻകീഴ്: ഭാര്യയുടെ വഴിവിട്ട ജീവിതത്തിൽ മനംനൊന്ത് യുവാവ് ആത്മഹത്യചെയ്ത സംഭവത്തിൽ ഭാര്യ പാങ്ങോട് സ്വദേശി അഖിലയെ (30) വിളപ്പിൽശാല പൊലീസ് അറസ്റ്റുചെയ്തു. 2019 സെപ്തംബർ 9ന് വിളപ്പിൽശാല ചാച്ചിയോട് ഉഷാഭവനിൽ ശിവപ്രസാദ് (34) വീട്ടിൽ തൂങ്ങിമരിച്ച സംഭവത്തിലാണ് അറസ്റ്റ്. മകന്റെ മരണത്തിൽ ദുരൂഹത ആരോപിച്ച് മാതാവ് ഉഷാകുമാരി അഖിലയ്ക്കും കാമുകൻ നെടുമങ്ങാട് നഗരിക്കുന്ന് പഴവടി കുന്നുംപുറത്തുവീട്ടിൽ വിഷ്ണുവിനുമെതിരെ മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് ശ്രീകാര്യം മടത്തുനട ലൈനിലെ വാടകവീട്ടിൽ നിന്ന് ഇന്നലെ […]