ധീരജിന്റെ സംസ്കാരത്തിനു പിന്നാലെ കണ്ണൂരില്‍ വ്യാപക അക്രമം, ബോംബേറ്
കണ്ണൂര്‍: ഇടുക്കി പൈനാവ് ഗവ.എന്‍ജിനിയറിംഗ് കോളജിലെ എസ്എഫ്ഐ പ്രവര്ത്തകന് ധീരജിന്റെ കൊലപാതകവുമായി ബന്ധപ്പെട്ടു കണ്ണൂര്‍ ജില്ലയില്‍ വ്യാപക സംഘര്‍ഷം. ഇന്നു പുലര്‍ച്ചെയോടെയാണ് ധീരജിന്റെ മൃതദേഹം വീട്ടിലെത്തിച്ചു സംസ്കരിച്ചത്. തുടര്‍ന്നാണ് ജില്ലയുടെ വിവിധ ഭാഗങ്ങള്‍ അക്രമങ്ങള്‍ അരങ്ങേറിയത്. വിലാപയാത്ര കടന്നു വന്ന തലശേരി-കണ്ണൂര്‍ റോഡരികിലെ കോണ്‍ഗ്രസ് സ്തൂപങ്ങളും കൊടിമരങ്ങളും അടിച്ചു തകര്‍ത്തു. വിവിധ സ്ഥലങ്ങളില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീടിനു നേരെ ബോബേറ് ഉണ്ടായി. കോണ്‍ഗ്രസ് ഓഫീസുകളും വെയിറ്റിംഗ് ഷെല്‍ട്ടറും അക്രമികള്‍ തകര്‍ത്തു. പിണറായി. പാപ്പിനിശേരി, ചക്കരക്കല്‍, കുഞ്ഞിമംഗലം, ചെട്ടിപീടിക, […]