ഹര്‍ത്താലിനിടെ വ്യാപക ആക്രമണം, വാഹനങ്ങള്‍ക്ക് നേരെ കല്ലേറ്, കോഴിക്കോട് പൊലീസും ഹര്‍ത്താലനുകൂലികളും തമ്മില്‍ സംഘര്‍ഷം
തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരെ സംയുക്ത സമിതി ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ വ്യാപക ആക്രമണം. കോഴിക്കോട് ഹര്‍ത്താലനുകൂലികളും പൊലീസും തമ്മില്‍ സംഘര്‍ഷമുണ്ടായി. തിരുവനന്തപുരം ഉള്‍പ്പെടെയുള്ള ജില്ലകളില്‍ ഹര്‍ത്താലനുകൂലികള്‍ ബസുകള്‍ തടയുകയും, ബസുകള്‍ക്ക് നേരെ കല്ലെറിയുകയും ചെയ്തു. തിരുവനന്തപുരത്ത് അഭിമുഖത്തിനെത്തിയ യുവാവിന് നേരെ കല്ലേറുണ്ടായി. പലയിടങ്ങളിലും കടകള്‍ അടപ്പിക്കാന്‍ ഹര്‍ത്താലനുകൂലികളുടെ ഭാഗത്ത് നിന്ന് ശ്രമമുണ്ടായി. ഇവരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇതിനോടകം തന്നെ നൂറില്‍ കൂടുതല്‍ ആളുകളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മലപ്പുറത്ത് സമരാനുകൂലികള്‍ വാഹനങ്ങള്‍ തടഞ്ഞു. ഇവിടെ സ്വകാര്യ ബസുകള്‍ സര്‍വീസ് […]