‘ഗവര്‍ണര്‍ കേരളം വിടുക’; വെല്‍ഫെയര്‍ പാര്‍ട്ടി രാജ്ഭവന്‍ മാര്‍ച്ച് നടത്തി
തിരുവനന്തപുരം: രാജ്യത്ത് ശക്തമായി പടര്‍ന്നു കൊണ്ടിരിക്കുന്ന പൗരത്വ ബില്ലിനെതിരെയുള്ള സമരങ്ങളെ തള്ളിപ്പറഞ്ഞ ഗവര്‍ണര്‍ കേരളം വിട്ടു പോകണമെന്നാവശ്യപ്പെട്ടുകൊണ്ട് വെല്‍ഫെയര്‍ പാര്‍ട്ടി രാജ്ഭവന്‍ മാര്‍ച്ച് നടത്തി. വെല്‍ഫെയര്‍ പാര്‍ട്ടി തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന മാര്‍ച്ച് രാജ്ഭവനു മുന്നില്‍ പൊലീസ് തടയുകയും ജലപീരങ്കി പ്രയോഗിക്കുകയും ചെയ്തു. കേരളത്തിന്റെ സാമൂഹിക രാഷ്ട്രീയ ചരിത്രം അറിയാത്ത വ്യക്തിയാണ് ഗവര്‍ണര്‍ എന്ന് മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിച്ച വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.എ ഷെഫീഖ് പറഞ്ഞു. ഇന്ത്യയില്‍ നടക്കുന്ന […]